
മനുവാദ – നവ ഹിന്ദുത്വ സംസ്‌കാരം നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ പിടിമുറുക്കിയിരിക്കുന്ന ഫാസിസ്റ്റ് കാലത്ത് ജനകീയ മുന്നേറ്റങ്ങളിലൂടെ വലിയ പ്രതിരോധം ഉയര്‍ന്നു വരേണ്ട അനിവാര്യമായ കാലമാണിതെന്ന് റവലൂഷണറി കള്‍ച്ചറല്‍ ഫോറം ദേശീയ കണ്‍വീനര്‍ തുഹിന്‍ അഭിപ്രായപ്പെട്ടു.

കള്‍ച്ചറല്‍ ഫോറം കേരളയുടെ മൂന്നാമത് മധുമാസ്റ്റര്‍ നാടക പുരസ്‌കാരം പ്രസിദ്ധനാടക നടന്‍ ഗോപാലന്‍ അടാട്ടിന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലധനവും – മനുസ്മൃതിയും സന്ധി ചെയ്യുന്ന അധികാര വ്യവസ്ഥ അത്രമേല്‍ ഭീകരമായ ഇന്ത്യയില്‍ ജനാധിപത്യം എന്നത് ഒരു പാഴ്‌വാക്കായി മാറിത്തീരുകയാണ്.

വി.എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അപ്പുണ്ണി ശശി, രാംദാസ് കടവല്ലൂര്‍, പ്രേം ചന്ദ്, കബീര്‍ കാട്‌ലാട്ട്, പി.എന്‍ പ്രോവിന്റ്, ഷെമി, ഡോ. ആശാ പ്രഭാകര്‍, വേണുഗോപാലന്‍ കുനിയില്‍, അഡ്വ. സുനില്‍ ജോസഫ്, മണികണ്ഠന്‍ മൂക്കുതല എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഗോപാലന്‍ അടാട്ടും ജോസ് പി. റാഫേലും ചേര്‍ന്ന് അവതരിപ്പിച്ച തിയറ്റര്‍ സ്‌കെച്ചസും, രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ‘സത്യപ്പുല്ല്’ ഡോക്യുമെന്ററി സിനിമയും പ്രദര്‍ശിപ്പിച്ചു.







No Comments yet!