Skip to main content

ജനകീയ സമരങ്ങള്‍ തോല്‍ക്കുന്നില്ല

കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലല്ലാതെ നടക്കുന്ന ജനകീയ പോരാട്ടങ്ങള്‍ വിജയിക്കുന്നില്ല എന്ന ധാരണ തെറ്റാണെന്നും പല സമരങ്ങളും ലക്ഷ്യം നേടുന്നുണ്ടെന്നും അതിന് ഉത്തമോദാഹരണമാണ് തൃശൂര്‍ നഗരത്തിന്റെ കുപ്പത്തൊട്ടിയായിരുന്ന ലാലൂരില്‍ നടന്ന മലിനീകരണ വിരുദ്ധ പോരാട്ടമെന്നും പ്രൊഫ സാറാ ജോസഫ്. പല പോരാട്ടങ്ങളും ചിലപ്പോള്‍ പെട്ടന്നു ഫലം കണ്ടില്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാന്‍ കാരണമാകുമെന്നും അവര്‍ പറഞ്ഞു. ലാലൂര്‍ സമരനായകനും മുന്‍കാല നക്‌സലൈറ്റ് പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ടി കെ വാസുവിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതം സുവര്‍ണ ജൂബിലിയിലെത്തിയ പശ്ചാത്തലത്തില്‍ ജവഹര്‍ ബാലഭവനില്‍ നടന്ന സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

Fire and brimstone | Review of Stain by Sarah Joseph - The Hindu

ജനകീയ സമരങ്ങള്‍ തോല്‍ക്കുന്നില്ല – സാറാ ജോസഫ്‌

കാല്‍നൂറ്റാണ്ടില്‍പരം നീണ്ടുനിന്ന ലാലൂര്‍ സമരത്തിനു നേതൃത്വം നല്‍കിയ ടി കെ വാസുവിനെ പോരാടി ജയിച്ച സമരത്തിന്റെ നായകനായാണ് കാലം വിലയിരുത്തുക എന്നും ഇന്നു ലാലൂരില്‍ കാണുന്ന ഐ എം വിജയന്റെ പേരിലുള്ള കായിക സമുച്ചയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ലാലൂര്‍ സമരപോരാളികളാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

റവന്യൂ മന്ത്രി കെ രാജന്‍ ടി കെ വാസുവിനേയും ഡെപ്യൂട്ടി മേയര്‍ എ പ്രസാദ് അദ്ദേഹത്തിന്റെ ജീവിത പങ്കാളി ഐഷാബീവിയേയും മുന്‍മേയര്‍ കെ രാധാകൃഷ്ണന്‍ ലാലൂര്‍ സമരത്തിലെ സജീവ പോരാളികളേയും ആദരിച്ചു. കെ സന്തോഷ് കുമാര്‍ തയ്യാറാക്കുന്ന, ടി കെ വാസുവിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ കേന്ദ്രീകരിച്ച ‘നിലപാട്’ എന്ന പുസ്തകത്തിന്റെ കവര്‍ സാറാജോസഫ് പ്രകാശനം ചെയ്തു. പി ബാലചന്ദ്രന്‍ എം.എല്‍.എ. ഏറ്റുവാങ്ങി. ജനകീയ സമരങ്ങളുടെ ദേശീയ സഖ്യം എന്‍ എ പി എം ദേശീയ കണ്‍വീനര്‍ മീര സംഘമിത്ര മുഖ്യപ്രഭാഷണം നടത്തി. നിലപാടിന്റെ സമരപഥങ്ങള്‍ എന്ന പേരില്‍ കെ.സന്തോഷ് കുമാര്‍ തയ്യാറാക്കിയ ടി കെ വാസുവിന്റെ സമരജീവിതത്തെ പ്രമേയമാക്കിയ വീഡിയോയുടെ പ്രദര്‍ശനവും നടന്നു.

സംഘാടക സമിതി ചെയര്‍മാന്‍ പൂനം റഹിം അധ്യക്ഷത വഹിച്ചു. കെ വേണു, ഗ്രോ വാസു, എം എന്‍ രാവുണ്ണി, കുസുമം ജോസഫ്, സി ആര്‍ നീലകണ്ഠന്‍, എം പീതാംബരന്‍, കെ ശിവരാമന്‍, ഡോ വി കെ അബ്ദുള്‍ അസീസ്, ഡേവീസ് കണ്ണനാക്കല്‍, വിന്‍സന്റ് പുത്തൂര്‍, പി എന്‍ പ്രോവിന്റ്, പി കെ വേണുഗോപാല്‍, പി ഐ നൗഷാദ്, പി എസ് ബാബു, പി ജെ മോന്‍സി, അഡ്വ കെ എസ് നിസാര്‍, റോബിന്‍ കേരളീയം, ഐ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ശരത് ചേലൂര്‍ സ്വാഗതവും കെ കെ ബാബു നന്ദിയും പറഞ്ഞു.

No Comments yet!

Your Email address will not be published.