Skip to main content

മേതില്‍ രാധാകൃഷ്ണന് പ്രഥമ ഇ-മലയാളി പുരസ്‌കാരം-2025

പ്രഥമ ഇ-മലയാളി പുരസ്‌കാരം-2025 സുപ്രസിദ്ധ സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. ക്യാഷ് അവാര്‍ഡ് ചിന്തകനും എഴുത്തുകാരനുമായ കെ. വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ മേതിലിനു കൈമാറും.
ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച കിടയറ്റ ലേഖനങ്ങളും നിര്‍മ്മിതബുദ്ധി മുഖ്യവിഷയമാക്കി 1999 ല്‍ പ്രസിദ്ധീകരിച്ച ‘ദൈവം, മനുഷ്യന്‍, യന്ത്രം’ എന്ന കൃതിയും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന് പുതിയ ഭാവുകത്വം നല്‍കിയ എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണന്‍. എഴുത്തില്‍ മലയാളി എന്നും സ്‌നേഹത്തോടെ ഓര്‍ക്കേണ്ട അപൂര്‍വ്വ രചനകള്‍ മേതിലിനു മാത്രം സ്വന്തം.

തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ ഒക്ടോബര്‍ 19 ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കുമെന്ന് ഇ മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ് ന്യൂയോര്‍ക്കില്‍ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള മലയാളം പ്രസിദ്ധീകരണമാണ് ഇ-മലയാളി ഡോട്ട് കോമും വീക്കിലിയും മാസികയും.
(emalayalee.com)

No Comments yet!

Your Email address will not be published.