
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്”
“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”
ഗുരുവിൻ്റെ അപരപ്രിയ സന്ദേശങ്ങൾ മനുഷ്യർക്കിടയിലെ സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.
ഇത്തരം സാഹോദര്യ ഇഫ്താറുകൾ തീർച്ചയായും ഈ കാലം ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇഫ്താറുകൾ ബഹിഷ്കരിക്കാൻ സെക്കുലറുകൾ എന്നും ലെഫ്റ്റുകൾ എന്നും സ്വയം വിളിക്കുന്നവർ ആഹ്വാനം ചെയ്യുന്ന ഈ കാലത്ത്…

മതദ്വേഷത്തിനെതിരെ സാഹോദര്യ സന്ദേശമുയർത്തി കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി നടത്തിയ സാഹോദര്യ ഇഫ്താർ. ശ്രീനാരായണീയ പ്രസ്ഥാനത്തിൻ്റെ അധികാരത്തിലിരുന്ന് വെള്ളാപ്പള്ളിയും മറ്റും മതവിദ്വേഷം പ്രചരിപ്പിക്കുന്ന കാലത്ത് എല്ലാവരെയും ചേർത്തു നിർത്തുന്ന സാഹോദര്യ രാഷ്ട്രീയത്തിൻ്റെ
ഇഫ്താർ വിരുന്ന് ആയിരുന്നു ഇന്ന്.
മതദ്വേഷത്തിനെതിരെ ശ്രീനാരയണ ദർശനവേദി നടത്തിക്കൊണ്ടിരിക്കുന്ന ഗുരുമാനവീയം – 2026 പരിപാടിയുടെ ഭാഗമായാണ് സാഹോദര്യ ഇഫ്താർ സംഘടിപ്പിക്കപ്പെട്ടത്. കലാ-സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ശ്രീനാരായണ ദർശനവേദി ചെയർമാർ എൻ.ബി അജിതൻ അധ്യക്ഷത വഹിച്ചു. ശിവഗിരിയിൽ നിന്നുള്ള ബ്രഹ്മചാരി സൂര്യ ശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യർക്കിടയിൽ വിദ്വേഷം പരത്തുന്നത് ഹീനമായ നടപടിയാണ്. അതിനെതിരെ നിലകൊള്ളുകയെന്നത് ഈ കാലത്തെ രാഷ്ട്രീയമാണ്. ശ്രീ നാരായണ ദർശനവേദി നടത്തുന്ന പോരാട്ടങ്ങളാണ് യഥാർത്ഥ ഗുരു ദർശനമെന്ന് അദ്ദേഹം പറഞ്ഞു.

ആക്റ്റിവിസ്റ്റ് പ്രതീഷ് ബി, സുദേഷ് എം രഘു, അഡ്വ. അനൂപ് വി.ആർ, മാധ്യമം ജോ. എഡിറ്റർ പി.ഐ. നൗഷാദ്, മതിലകം മഹല്ല് ഇമാം ഡോ. അബ്ദുൽ സലാം ഫൈസി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. നിസാർ, തുടരും സിനിമാ കഥാകൃത്ത് കെ. ആർ സുനിൽ, എസ്.ഡി പി ഐ ജില്ലാ സെക്രട്ടറി റിയാസ്, അഞ്ജലി മോഹൻ, സുഗുണ പ്രസാദ്, നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞിമൊയ്തീൻ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി മുഫീദ് കൊച്ചി, പ്രോഗ്രാം കൺവീനർ പ്രശാന്ത് ഈഴവൻ,ചെയർമാൻ മോഹനൻ കുമാർ എന്നിവർ സംസാരിച്ചു. ഡി.സി.സി സെക്രട്ടറി, സി.എസ്. രവീന്ദ്രൻ, ഷിബു വർഗീസ്, ഷൈൻ,
എടത്തിരുത്തി പഞ്ചായത്ത് മെമ്പർ നബീൽ, സലാം കൊടുങ്ങല്ലൂർ, ബിൽക്കീസ് ബാനു, പി.എ. കുട്ടപ്പൻ, അനസ് നദ് വി, നവാസ് എടവിലങ്ങ് തുടങ്ങി വിവിധ മേഖലകളിലെ നൂറിലധികം പേർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

കൊടുങ്ങല്ലൂർ ശ്രീനാരായണദർശനവേദി സംഘടിപ്പിച്ച ഈ സഹോദര്യ ഇഫ്താർ ൽ പങ്കെടുത്തവർക്കും ഒപ്പം നിന്നവരോടും സ്നേഹം സന്തോഷം…







No Comments yet!