Skip to main content

ദൈവത്തെ കുറിച്ച് മൂന്നു കുറും കവിതകള്‍

ദൈവ വിഗ്രഹം

ഇല്ലില്ല, ഇല്ലില്ല,
അകത്തില്ല,
പുറത്തില്ല,
കാണാനില്ല
ദൈവവിഗ്രഹം

ഉണര്‍ച്ച

കിടന്നതെപ്പോളെന്നറിഞ്ഞില്ല
ഉണര്‍ന്നതിന്നത്തെ
പുലര്‍കാല
നിമിഷങ്ങളില്‍
അല്ലല്ലല്ലിന്നലെ
വൈകീട്ടാറാമത്തെ
കഴുക്കോലില്‍
കഴുമരം
കണ്ടു പേടിച്ച്
പാതിരാ നേരങ്ങളില്‍
രോഗ മരണമാസന്ന കന്നി
ക്കൊയ്ത്തു പാടങ്ങളില്‍
ഹാ,
വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍
കൊടിപ്പടം
താഴ്ത്താന്‍ ?

ഉറക്കം

ഉണര്‍ന്നതെപ്പോളെന്നറിയില്ല
പാതിരാ കോഴി കൂകുന്ന
കാലന്‍ കാള ഭൈരവന്‍
കറുത്ത ചരടും കൊണ്ടു
നീ വന്നതോര്‍ക്കുന്നു ഞാന്‍
ഹിരന്മയേന പാത്രേന
സത്യസ്യ വിഹിതം മുഖം

No Comments yet!

Your Email address will not be published.