Skip to main content

പ്രാർത്ഥനേ

പ്രാർത്ഥനേ, ചെമ്പൂച്ചുരുൾ മുടിക്കാരി നീ
യാത്ര തുടങ്ങിയതെങ്ങു നിന്നോ?
എത്ര നാൾ മുമ്പാരു നിന്നെ വെറും കയ്യാൽ
സൃഷ്ടിച്ചയച്ചൂ പറയുകില്ലേ?

പട്ടിണിയോ രോഗമോ വേദനകളോ
കുട്ടികളോ നിന്റെ പേർ വിളിച്ചൂ ?

പൂമൂടിയാടുന്ന ചില്ലയിൽപ്പോയ് മറ-
ഞ്ഞാൺകുയിൽ നീട്ടിവിളിച്ചിടുമ്പോൾ,
കണ്ണിമാങ്ങപ്പച്ച മൂടിയ കൊമ്പുകൾ
കണ്ണിൽ മധുരം തുളിച്ചിടുമ്പോൾ
പ്രാർത്ഥനേ, വെൺപൂച്ചുരുൾ മുടിക്കാരി നീ
കോർത്തു ചൂടുന്നതെൻ രോമാഞ്ചമോ!

വേദനിക്കുമ്പോൾ ,ഉദിച്ചുയർന്നമ്പിളി-
ത്തൂമ, അതൂതിക്കെടുത്തിടുമ്പോൾ
പ്രാർത്ഥനേ,നീലച്ചുരുൾക്കുഴലിൽച്ചൂടാൻ
കോർത്തെടുക്കുന്നതാ സ്നേഹമാണോ?

റോഡിൽക്കുനുമീശക്കാരിരുചക്ര ത്താൽ
ഓടും കൊടുങ്കാറ്റ് തീർത്തിടുമ്പോൾ
അമ്മമാരെക്കുറിച്ചെൻ നെഞ്ചിലൂറുന്ന
ഖിന്നത നിന്റെ പാദത്തിലാണോ?

പ്രാർത്ഥനേ, മുത്തശ്ശി കൈ പിടിച്ചേൽപ്പിച്ച
കൂട്ടുകാരീ, നിന്റെ നീൾ വിരലിൽ
കോർത്ത് പിടിച്ചൊരെൻ കൈ പിൻ വലിച്ചാലും
ഏൽക്കുന്നുണ്ടിപ്പോഴുമാ നിശ്വാസം.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

3 Replies to “പ്രാർത്ഥനേ”

Your Email address will not be published.