Skip to main content

നിലാവിന്റെ ഉടുതുണിയിൽ ഒരു കറുത്ത കവിത

 

“മുറിവുകളിൽ തിടം വെച്ചു വളരുന്ന വേദന”യിൽ നിന്നു ത്ഭവിക്കുന്ന ആദി ചോദനയുടെജൈവഭാവം അതിന്റെ സ്വാതന്ത്ര്യോത്സുകമായ യാത്രയിൽ “നിലാവുണ്ണുന്ന മലകൾക്കുതാഴെ, മരങ്ങളുംചെടികളും” വേരിൽ നിന്ന് പൂക്കളിലേക്കും കായ്കനികളിലേക്കും ലക്ഷ്യം വെക്കുന്ന സർഗ്ഗ സഞ്ചാരപരത അതിന്റെവേരിലേക്കു തന്നെ ഊന്നി നില്ക്കുന്നൊരു വിഷാദ ഭരിതമായ തനിമയിൽ അഭിരമിക്കുന്നു എന്നതാണ് സതി അങ്കമാലിയുടെ ” സ്ത്രൈണ ഋതു ” എന്ന കാവ്യകൃതിയുടെ സവിശേഷത !
ദുഃഖസാന്ദ്രതയിൽ തളം കെട്ടിക്കിടക്കുന്ന വനിതാ വർത്തമാനത്തിന്റെ പീഢാനുഭവങ്ങൾ കവിതയിൽ പ്രവർത്തിക്കുന്നത് “ജാതി ജനിതകഗീത (ഭഗവത് ഗീത ) ” യെ കുടഞ്ഞു കളയാൻ കഴിയാത്തൊരു ബാധ്യത പോലെ യഥാർത്ഥ സ്വാതന്ത്ര്യസങ്കല്പത്തെ ആശയപരമായി ഞെരുക്കിനില്ക്കുമ്പോലെ . ആഴത്തിൽ അറിഞ്ഞു മുറിക്കേണ്ട ഐതിഹാസിക ഭാരം തന്നെയാണത് ! സ്വത്ത്വ സുരക്ഷക്കായ് സവർണ്ണ സ്ത്രീക്കും അവർണ്ണസ്ത്രീക്കും അതാതവസ്ഥകളിൽ അനിവാര്യമായത് !
കറുത്ത ഈ കവിത കറുത്ത ഈ “ജന്മഭാര”ത്തെ കടന്നാക്രമിക്കാൻ “നൂറ്റാണ്ടുകളുടെ സ്വപ്ന “പരോക്ഷ ശ്രമം നടത്തുന്നുണ്ടെങ്കിലും സ്ഥിത വ്യവസ്ഥയുടെ രാഷ്ട്രീയമർമ്മത്തെ സ്പർശിക്കാനാവാതെ പോവുന്നതിലൂടെ, കവിതയിലെ ക്രിയാത്മകത സൗന്ദര്യാത്മകതയിൽ പൊന്തി നില്ക്കുമ്പൊഴും, സത്തയിൽ സങ്കോചിച്ചു നില്ക്കുന്നു. ” അവൾ തൻ വിശപ്പ് ചേർക്കാവൂ, വിളനിലങ്ങളെ ഉണക്കിടുന്ന സൂര്യനിൽ” എന്ന് ആറ്റൂർ കവിത ഇന്നുമൊരു വെല്ലുവിളിയാകുമ്പൊഴും “വരൾച്ചകളിൽ നിന്ന് കുതറി മാറി , പാറക്കൂട്ടങ്ങൾക്കിടയിലൂടെ, ഉരുണ്ടു പിരണ്ടൊരു കാറ്റാ ” യി കഠിനകാല ” കയറ്റം കയറി വരു”മ്പോൾ കവിത കിതയ്ക്കുന്നതിലൂടെ ഇത് മുറിച്ചു കടക്കേണ്ട അവസ്ഥയും വ്യവസ്ഥയുമായി ഒരു മുഴക്കം തന്നെയായി മാറുകയാണിങ്ങനെ “സ്ത്രയ്ണ ഋതു ” !

“രാത്രിയുടെ തോട് പൊട്ടിച്ചൊരു മൗനം
വീട് വിട്ടിറങ്ങുന്നു ,
മുകളിലേക്ക് ചാരിവെച്ച വഴി പോലെ, അകലങ്ങളെ തുളച്ച്, ഒരു പന്തമെരിഞ്ഞ് കത്തുന്നു !” എന്ന് രചനാത്മകമാകുക വഴി കൃത്യമായ ഒരു സന്ദേശം പുതുകവിതക്കിത് നല്കുകയും ചെയ്യുന്നു !
“കുപ്പായച്ചുളിവുകളിൽനിന്ന് ഉപ്പു തരികളെ കുടഞ്ഞുടുത്തു” കൊണ്ട് ….
മനുഷ്യർ മാത്രം
പുഴ മുറിച്ചു കടക്കുമ്പോലെ, മണ്ണ് തൊടാതെ എന്നെ കടന്നുപോകുന്നു !”തന്റെ യാഥാർത്ഥ്യം എന്ന കണ്ടെത്തൽ അഥവാതിരിച്ചറിവ് കറുത്ത കവിതയുടെ പ്രശ്നം കറുത്ത ജനതയുടേത് തന്നെ എന്ന് കവി പറഞ്ഞു വെക്കുകയും ചെയ്യുന്നു !

 

****

 

No Comments yet!

Your Email address will not be published.