Skip to main content

വേരുകളുടെ ഭാഷ

മരങ്ങൾക്ക്
ഭൂമിയ്ക്ക്
ഭാഷയുണ്ട്
മനുഷ്യന് അജ്ഞാതമായത്
വാക്കുകളില്ല,
അക്ഷരങ്ങളില്ല
നിശബ്ദതയുടെ വ്യാകരണത്താൽ
പരുവപ്പെട്ടത്

മണ്ണിനടിയില്‍
മരവേരുകള്‍
താളുകൾ തൊട്ട് തൊട്ട് മറിച്ച്
എഴുതുകയാണ്.
പ്രപഞ്ചത്തിന്റെ മിടിപ്പുകൾ
മഴയോര്‍മ്മ
മിന്നൽ ശബ്ദം,
ഭൂമിയുടെ ശ്വാസമെന്നിവ.

ഇലനാര് കീറിനോക്കിയാലോ
അടർത്തിയെടുത്ത
തൊലി നനവിലോ അല്ലാതെ
മനുഷ്യന്‍ കാണാത്തിടങ്ങളില്‍
മണ്ണില്‍
മരവേരുകള്‍
പട്ട് പോകും മുന്‍പ്
നിറയെ
കവിതകളെഴുതി വയ്ക്കുന്നു.

അവസാന വരികളും
ഭൂമി വായിക്കുന്നുണ്ട്…

***

One Reply to “വേരുകളുടെ ഭാഷ”

Leave a Reply to Arya Cancel reply

Your Email address will not be published.