Skip to main content

ആശങ്ക

കുഞ്ഞുങ്ങളുടെ ദയനീയമായ നിലവിളികൾ
കാതടപ്പിക്കുന്ന വെടിക്കോപ്പിൻ്റെ ശബ്ദത്തിൽ
നേർത്തതായി മാറി

തണുത്തുറഞ്ഞ ശരീരങ്ങൾ കണ്ട് മനസ്സുമരവിച്ചു.

കരയാൻ കണ്ണീരുമില്ലാതായി
എന്നാൽ
ഇല്ലായ്മക്കു മേലെ
കെട്ടിയുയർത്തിയ
ആയുധപ്പുരകളിലെ –
കാലാവുധി കഴിയാറായ ആയുധങ്ങൾ
പരസ്പരം ശക്തമായി കലഹിച്ചുകൊണ്ടിരുന്നു.

ആർക്കൊ വേണ്ടി,
ധാരാളം ജീവനുകൾ ഊഴത്തിനായി
കാത്തിരുന്നു;
ദയനീയതയോടെ.
എല്ലാം ഉണ്ടായിട്ടും
രണ്ടു നാടുകൾ
ആരോരുമില്ലാതെ
ഭയചകിതരായി നിന്നു
ഒരു ലക്ഷ്യവുമില്ലാതെ…

***

No Comments yet!

Your Email address will not be published.