നമ്മൾ രണ്ടു പേർ
പങ്കിടുന്നതാം
കറുകറുത്ത ചിരവിരഹം.
എന്ത്, കേഴുന്നുവോ?
കയ്യിലെൻ
കൈത്തലം ചേർത്തു ചൊല്ലുക,
വരുമിതേവഴി വീണ്ടുമൊരിക്കൽ നീയെന്ന്.
സ്‌ഥാവരം,
രണ്ടു പർവ്വതം പോലെ നാം.
പാതിരാവിലയയ്ക്ക
വല്ലപ്പൊഴും
താരകാലിപിയിൽ
നിൻ്റെ പ്രേമാക്ഷരം.
***
വിവ: സജയ് കെ.വി.







No Comments yet!