Skip to main content

തുരങ്കം

 

നടന്നു തുടങ്ങിയിട്ട്
നേരമേറയായി
ഇടുങ്ങിയ വഴിയിലൂടെ
ദൂരമേറെ പിന്നിട്ടു.
ലക്ഷ്യം എപ്പോഴും
കാഴ്ച്ചക്ക് അപ്പുറം.
വഴിയരികിലെ മുൾചെടികൾ
കുപ്പായത്തിൽ കൊളുത്തി വലിച്ചു.
വെള്ളം കെട്ടികിടന്ന
ചതുപ്പ് കുഴികളിൽ
കാലിടറി വീണു.
മഴ ഇറ്റിറ്റു വീണ്
ഉടലാകെ നനഞ്ഞു.
എന്നിട്ടും മുന്നോട്ട്
തന്നെ നടന്നു
അകലെ നിന്ന്
കത്തുന്ന വെളിച്ചം കണ്ണുകളിൽ
വന്നു തറച്ചു.
കാതടപ്പിക്കുന്ന
ഒരു അലർച്ച കർണ്ണങ്ങളിൽ മുഴങ്ങി.
സ്വപ്നത്തിന്റെ
ഉള്ളറകളിൽ
നിന്ന് ഉയർന്ന നിലവിളികൾ ആരും
പുറത്തേക്ക് കേട്ടില്ല.
ഉണർവിനും ഉറക്കത്തിനും ഇടയിൽ
യാത്രയുടെ അന്ത്യം.

 

******

No Comments yet!

Your Email address will not be published.