കുഞ്ഞേ,
വരും ജന്മത്തില്‍
നിനക്ക് പിറക്കാതിരിക്കാനാവില്ല
നിന്റെ കൗതുകം നിറഞ്ഞ കണ്ണുകളില്‍
ലോകത്തിന്റെ ആനന്ദം…
ചിരിയില്‍ മഴവില്ല്…
മോഹങ്ങള്‍ ചിറകുവിരിച്ചു
ചക്രവാളസീമയിലേക്ക് പറക്കും മാതിരി
മഞ്ഞുപോലെ പതുപതുത്ത കുഞ്ഞിക്കാലുകളുമായി
എന്റെ സ്വപ്നത്തിലേയ്ക്ക്
കടന്നുവരുന്നവളേ….
വരുംജന്മത്തിനായി നീ ഇപ്പോഴേ
പിറന്നു കഴിഞ്ഞല്ലോ…
ഈ ജന്മത്തിന്റെ അസാധ്യതകളെപ്പറ്റി
കുഞ്ഞേ, നിനക്കറിയാമല്ലോ.







No Comments yet!