Skip to main content

കനല്‍വസന്തം

ഒറ്റ നിഴല്‍ പോലും കൂടാതെ,
ഞാന്‍ വെളിച്ചം പാകിയ വഴികളുണ്ട്.
ഞാന്‍ മഴയായത്
മേഘങ്ങള്‍ പടര്‍ത്തിയ കാരുണ്യമല്ല,
ആത്മാവില്‍ കത്തിയ
വേനലിന്റെ തപസ്സാണ്.

എന്റെ മൗനം ഒരു വെള്ളിയിലയായിരുന്നു,
കാതുകളില്‍ പൂര്‍ത്തിയാകുന്ന ചില ചൂണ്ടുപറച്ചിലുകള്‍.
ഹൃദയത്തില്‍ കടഞ്ഞ അതിജീവന സ്പന്ദനം.

എന്റെ ഭാഷയെ
മറ്റുള്ളവരുടെ ചെരിവില്‍ കെട്ടിയിരുത്തിയവരുടെ വാക്കുകള്‍ക്കായി
ഇനി കാത്തിരിക്കുകയില്ല.
എന്റെ തനിമയുടെ അക്ഷരങ്ങള്‍ ഞാന്‍ തന്നെ!

വേനലിന്റെ തീയോടും,
മഴയുടെ തണുപ്പോടും,
സമന്വയിച്ച കവിത,
ഒരു ആഴമുള്ള സന്ധ്യാസമയത്തിന്റെ പെണ്‍മുഴക്കം!

വായിക്കുമ്പോള്‍
പത്തൊന്‍പതാം പകല്‍ പോലെ ചൂടും,
നോക്കുമ്പോള്‍
ആദ്യ മഴപോലെ പുഞ്ചിരിയും ഞാന്‍!

നിഴലായ് നിന്നവള്‍,
നിലാവിന്റെ തീരമാകുമ്പോള്‍, കാണാനാകുന്നത്
പ്രകാശത്തിന്റെ മുഴുവന്‍ താളുകളില്‍ മാത്രം.

ഇനി ഞാന്‍ പകര്‍ന്നുനല്‍കുന്നത്
ഒറ്റിയവര്‍ക്കുള്ള സ്‌നേഹമല്ല,
എന്നെ പൂര്‍ണ്ണമാക്കുന്ന ആത്മബോധത്തിന്റെ ഏകാന്തതീര വിളക്ക്മാടം.

കനലായ് പൂത്ത
ആത്മപൂജയുടെ തേജസ്സീ വെളിച്ചം.
കാറ്റായ് ഉയര്‍ന്നു കനലായ് എരിയുന്ന പഞ്ചഭൂത സംഗീതം

കാത്തു നിന്ന കാടുകള്‍ക്കിടയില്‍
ഞാന്‍ തിരികെ പോയില്ല.
പുതിയ ദിശകളില്‍ അതിന്റെ സ്വയം തിരക്കുകളോടെ
പകലിന്റെ താളവും, രാവിന്റെ ശ്രുതിയും മാറ്റി

ഞാന്‍ നിലനിര്‍ത്തിയ ഓരോ പോരാട്ടത്തിലെയും
ആകാശം പോലും സാക്ഷ്യം പറഞ്ഞു,
വഴുതിയ മേഘങ്ങള്‍ പോലും ചെറുതായി ചാറി- യിരുന്നു!

മറ്റുള്ളവരുടെ മേല്‍ നോക്കാനുള്ള
ദൂരക്കാഴ്ചയല്ല ഇനി ലക്ഷ്യം,
എന്റെ ഉള്ളിലേക്കു
വളര്‍ത്തിയ കണ്ണാണ് എന്റെ ദിശാസൂചി.

ഞാനിന്ന് എന്നെ തന്നെ ആഘോഷിക്കുന്നു,
ഉത്സവമാകാന്‍ മറ്റാരെയും കാത്തിരിക്കുന്നില്ല.
ഞാനാണ് വിരുന്ന് തന്നെ.

ഒരു വലിയ ലോകം കാണാതെ പോയ
ഒരു ചെറിയ പെണ്‍കുട്ടിയെ
ഇന്ന് തുടിയിലേറ്റിയിരിക്കുന്നു
സാന്ത്വനവുമായി, പുനരുത്സാഹവുമായി.

പുതിയ വൃത്തചക്രം ഞാന്‍ തീര്‍ക്കുന്നു,
വേദനയുടെ നിഴലുകള്‍ക്കിടയില്‍
വിശ്രമമല്ല; വിജയം തേടി.

 

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “കനല്‍വസന്തം”

  1. Wooow 🔥🔥🔥🔥 great lines ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Your Email address will not be published.