സ്നേഹിക്കപ്പെടുന്ന പെൺകുട്ടിയെ നോക്കൂ
ഞാനവളുടെനിറഞ്ഞ ചിരി മാത്രം കാണുന്നു
അവൾക്കു ചുറ്റും ചിത്രശലഭങ്ങൾ വസന്തം തീർക്കുന്നതോ
അവളുടെ കാൽപാദങ്ങളിൽ
നനുനനുത്ത പൂച്ചക്കുഞ്ഞുങ്ങൾ വാലുവളച്ച്,
മൂക്കുരുമ്മി സ്നേഹം സ്നേഹമെന്നാർക്കുന്നതോ
അവളുടെ കണ്ണിൽ നക്ഷത്രം മിന്നുന്നതോ
ഞാൻ കാണുന്നതേയില്ല
കാറ്റിൽ എന്റെ വരണ്ട മുടിയിഴകൾ പാറുന്നു
മഴത്തുള്ളികൾ മുറിവു വേദനിപ്പിക്കുന്നു
സ്നേഹിക്കപ്പെടുന്ന പെൺകുട്ടിയെ നോക്കൂ
ഞാനവളെ മാത്രം കാണുന്നു.
******
SUPER