
അറിഞ്ഞതേയില്ല
ഈസ്റ്റര്‍ ദിവസം
നട്ടുച്ച
കഞ്ചുര്‍മാര്‍ഗ് സ്റ്റേഷനിലെ
കോണിച്ചുവട്ടില്‍
ഒരമ്മയും കുഞ്ഞും വിയര്‍ത്തു
തളര്‍ന്ന് കിടന്നുറങ്ങുന്നു.
പ്ലാറ്റ്ഫോമിന്റെ
ഇരുവശങ്ങളിലൂടെയും
തീവണ്ടികള്‍
കിതച്ച് കുരച്ച്
കുതിച്ചുപാഞ്ഞുകൊണ്ടേയിരുന്നു.
യുദ്ധവും
മന് കി ബാത്തും
അവര്‍ അറിഞ്ഞതേയില്ല!
***
നാവ്
നേരിനൊപ്പം
നേരെനില്ക്കുന്നില്ലല്ലോ
വളഞ്ഞു പോകുന്നുവല്ലോ
മധുരവും
പുളിപ്പും
കയ്പ്പും
ഉഴുതുമറിയ്ക്കുന്നതുകൊണ്ടാകുമോ?
***







No Comments yet!