Skip to main content

രണ്ട് കവിതകള്‍

അറിഞ്ഞതേയില്ല

ഈസ്റ്റര്‍ ദിവസം
നട്ടുച്ച
കഞ്ചുര്‍മാര്‍ഗ് സ്റ്റേഷനിലെ
കോണിച്ചുവട്ടില്‍
ഒരമ്മയും കുഞ്ഞും വിയര്‍ത്തു
തളര്‍ന്ന് കിടന്നുറങ്ങുന്നു.
പ്ലാറ്റ്‌ഫോമിന്റെ
ഇരുവശങ്ങളിലൂടെയും
തീവണ്ടികള്‍
കിതച്ച് കുരച്ച്
കുതിച്ചുപാഞ്ഞുകൊണ്ടേയിരുന്നു.

യുദ്ധവും
മന്‍ കി ബാത്തും
അവര്‍ അറിഞ്ഞതേയില്ല!

***

 

നാവ്

നേരിനൊപ്പം
നേരെനില്‍ക്കുന്നില്ലല്ലോ
വളഞ്ഞു പോകുന്നുവല്ലോ
മധുരവും
പുളിപ്പും
കയ്പ്പും
ഉഴുതുമറിയ്ക്കുന്നതുകൊണ്ടാകുമോ?

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “രണ്ട് കവിതകള്‍”

  1. നേരിന്റെ നിർവചനം മാറി. നേര് ഒരു പ്രാകൃത പദം.

Your Email address will not be published.