Skip to main content

ഇപ്പോഴും സങ്കടം മാത്രം

ബോംബുകളുടെ മുഴക്കത്തിൽ
നിന്റെ ചിരിയുടെ നേർത്ത
ശബ്ദം കേൾക്കുന്നു

നിന്റെ കത്തുകൾ
രക്തമഴയിൽ മുങ്ങി
പ്രണയ നദിയായി
എന്നിൽ നിന്ന് ഒഴുകി
പോകുന്നു.

ഓർമകൾ ഒരു തുള്ളി വെളിച്ചം പോലെ
എന്റെ രാത്രിയെ തലോടുന്നു.

യുദ്ധം മുറവിളി കൊള്ളുമ്പോൾ
നിന്റെ മുടിയിഴകളിൽ ചൂടിയ പൂവീൻ്റെ ഗന്ധം
എന്റെ ശ്വാസത്തിൽ
അലിഞ്ഞു ചേരുന്നു

നമ്മുടെ സ്വപ്നങ്ങൾ
മരുപ്പച്ചയിൽ തുന്നിവെച്ച
മിന്നാമിനുങ്ങ് പോലെ

തോക്കുകളുടെ മുമ്പിൽ
നിന്നെ ഞാൻ കാത്തിരിക്കുന്നു.

ബോംബു വർഷങ്ങളുടെ
ശബ്ദങ്ങൾക്ക്
നിന്റെ ഹൃദയതാളം

ചിലപ്പോൾ സങ്കടം
നിന്നെ നഷ്ടമാകുമോ
എന്ന ഭയം.

നിന്നെ കുറിച്ചുള്ള
ഓർമ്മയിലെ പുഞ്ചിരികൾ
എന്നെ ഈ
തീനാളങ്ങളിൽ
നിന്ന് രക്ഷിക്കുന്നു.

യുദ്ധങ്ങൾ നമ്മെ വേർപെടുത്തുന്നതിന് മുൻപ്
ലോകം ഒരു വലിയ കവിതയായ് പൂർണമാകും.

അതിൽ രണ്ടു ലഘു കവിതകളായി
നാം പ്രണയിക്കും…

***

No Comments yet!

Your Email address will not be published.