Skip to main content

വാക്കുകൾ

വാക്കുകൾ ചിലപ്പോൾ
മൗനത്തിന്റെ കരിമ്പടത്തിനുള്ളിൽ
ശാന്തമായി ഉറങ്ങിക്കിടക്കുന്നതായി നടിച്ചു കളയും

വിഷാദത്തിന്റെ മഞ്ഞുമഴയേറ്റാവണം
ചില വാക്കുകൾ ഉറഞ്ഞു നിശ്ശബ്ദമാകുന്നത്

രാകി മൂർപ്പിച്ച പോലെ
ചിലത് കുത്തി നോവിക്കാൻ ഇടം തേടിക്കൊണ്ടിരിക്കും

തിര പോലെ അടിച്ചെത്തി
തീരം കാണാത്ത പോലെ
ഉള്ളിലേക്ക് തന്നെ പിൻവലിയും ചിലത്

തമ്മിൽ തൊടാതെ അകലം പാലിക്കുമെന്ന്
ചില വാക്കുകൾ ഓർമ്മപ്പെടുത്തും

കെട്ടിപ്പുണർന്ന് ചിരിയൊച്ച തീർക്കാൻ മത്സരിക്കും ചിലത്

ഒരു കൈയ്യകലത്തിൽ
വീഴ്ത്തിയിട്ട് ഓടാൻ
കാത്തിരിക്കുന്ന വാക്കുകളാണത്രേ
ഉള്ളിന്റെ ഉള്ളിൽ
തിങ്ങി നിറഞ്ഞ്…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “വാക്കുകൾ”

  1. വെടിച്ചില്ല പോലെ ഉള്ളിൽ കുത്തിയിറങ്ങുന്ന കനലാം നൊമ്പരങ്ങളുടെ നേർപകർച്ചകൾ.

Your Email address will not be published.