അപരിചിതമായ ആ വഴിയില്‍
ഒറ്റയ്ക്ക് നടന്നപ്പോള്‍,
ഒരു നിഴല്‍ എന്റെ കൂടെയുണ്ടായിരുന്നു.
ചിലപ്പോള്‍ അത് മുന്നില്‍,
ചിലപ്പോള്‍ പിന്നില്‍,
എപ്പോഴും കൂടെയുണ്ടായിരുന്നു.
അത് ഞാന്‍ തന്നെയായിരുന്നു,
ഒരുപാട് സ്വപ്നങ്ങള്‍
നഷ്ടപ്പെട്ട ഒരു ഞാന്‍.
നഷ്ടപ്പെട്ട സ്വപ്നങ്ങള്‍
ഒരു മരത്തിനെ പോലെ
വേരുറച്ച് നിന്നു.
പുതിയ യാത്രകള്‍
തുടങ്ങാന്‍ കാത്തിരിക്കുന്ന
ഒരു ഭാവിയെപ്പോലെ.
***







പ്രതീക്ഷയുടെ ഒരു പാട്ടു പുസ്തകം ഒരു നിഴൽ ഈ കവിത. സ്വന്തം നിഴൽ പോലും തിരഞ്ഞു കടിക്കുന്ന വിഷപ്പത്തിപൊക്കുന്ന ഈ വാമനകാലത്ത് സ്വന്തം നിഴലിനെപ്പോലും പ്രതിരോധമാക്കി നിർത്തുന്ന ഒരു നഗ്നകവിതയായി കാർത്തിക്കവിത ഓണ നിലാവിൽ നില്ക്കുന്നു!