
പൊരുതി നേടിയതാണെല്ലാം.
രക്തസാക്ഷികള്‍ തന്‍
അഭിമാനത്തിന്‍ കരുത്താല്‍
കൊയ്‌തെടുത്തത്.
ഒപ്പിനാല്‍
കള്ളകടത്തു നടത്തിയതല്ല ഒന്നും.
പണത്തിനാണേല്‍
വിയര്‍പ്പിന്റെ വിഹിതം
ഞങ്ങള്‍ തരും.
ഒറ്റുകൊടുത്തവന്റെ
ഔദാര്യമല്ല വിയര്‍പ്പിന്റെ കരുത്ത്.
സാഹോദര്യത്തിന്റെ
താഴിക കുടം തകര്‍ത്ത്
വെറുപ്പിന്റെ ദേവാലയം പണിഞ്ഞവര്‍.
അവരുടെ അക്ഷരമാലക്ക്
ചോരയുടെ മണമാണ്.
പിതാവിന്റെ നെഞ്ച് പിളര്‍ത്തി
രസിച്ച് രചിച്ചതാണവരുടെ
വ്യാകരണം.
അവരുടെ ചിഹ്നങ്ങളുടെ
വേരുകള്‍
കലാപത്തിന്റെ കൊടും കുരുതികള്‍.
സ്വന്തം പദവിക്കായിരുന്നു
ഒറ്റ് എങ്കില്‍
ചരിത്രത്തേയും
കുഞ്ഞുങ്ങളെയും
മാറ്റി നിര്‍ത്താമായിരുന്നു.
നിങ്ങള്‍ പറഞ്ഞതെല്ലാം
സ്വന്തം കുഞ്ഞുങ്ങളെ
ഒറ്റിയതിന്റെ കണക്ക്.
കീഴാളനിലേക്ക്
വഴിവെട്ടുന്നവന്റെ
വഞ്ചന.
അമ്മിഞ്ഞ പാലാം
മാവേലിയുടെ വസന്തത്തില്‍,
സഹോദരനയ്യപ്പന്റെ കരുത്തിന്‍
അയ്യന്‍കാളിയുടെ ചങ്കുറപ്പില്‍
നാരായണന്റെ സന്ന്യാസം പരത്തിയ
ഒരു കപ്പ് കാപ്പിയില്‍,
കാലു നക്കാതെ
ചോരചിന്തിയ രക്തസാക്ഷികളാം
പോരാട്ടത്തിന്‍ ചരിതത്തില്‍
നിങ്ങള്‍ നഞ്ച് പുരട്ടിയില്ലെ.
ഒറ്റുകാരെ
സിംഹാസനം നിങ്ങടേതേടാണെങ്കിലും
കുഞ്ഞുങ്ങള്‍ ഞങ്ങടേതാണ്.
പട്ടിണിക്കിട്ട് കൊന്നാലും
വെറുപ്പിന്റെ അക്ഷരം
അവരെ പഠിപ്പിക്കല്ലെ.
ഞങ്ങടെ സമ്പാദ്യം
ഞങ്ങടെ അഭിമാനം
സാഹോദര്യവും സ്‌നേഹവുമാണേനിരിക്കേ
കാവിയിട്ട് മൂടല്ലെ കുഞ്ഞുങ്ങളെ’
അവരും ദൈവമാണെന്നല്ലോ
പാടി നിര്‍ത്തിയത് കവികള്‍.
***







No Comments yet!