Skip to main content

അമ്മ

 

ആദിതാളങ്ങൾ
തീർത്തതാമാലയം
ആദി ഭാഷയുമമ്മയുമ്മ
ഏതൊരാധിയൊ
വേരിട്ടുറപ്പിച്ച
സ്വപ്ന സൂനം
ചിന്തു മാനന്ദ സിന്ദൂര സൗരഭം കാറ്റു കൊണ്ടുപോയ് വിതറും വഴികളിൽ വീണ്ടുമുണ്ടായ് വളരുന്ന വൃക്ഷമായ്
മക്കൾ പൂക്കന്നു പിന്നെയും പിന്നെയും അക്ഷരക്കൂട്ട് പൂട്ടും തുറന്നിട്ടമ്മയായ്ത്തീരുമാദിബോധങ്ങളിൽ
അഗ്നിയാഴിയിൽ വേവാതെ വേവും വേർപ്പിനീർപ്പം കുടിച്ച ദാഹങ്ങളിൽ തോണിയായും തുഴയായുമെന്നും തീര തീരങ്ങൾ തേടിപ്പടരും സ്വത്വ സംഗീത സാന്നിധ്യ സർഗ്ഗമായ് നിന്നു തിന്നും തടം തല്ലിയല്ലിയായ് സ്നേഹസ്വാതന്ത്ര്യ സഞ്ചാരസാരമായ്
അമ്മ പാകിയടിക്കല്ലിലിട്ട്
തല്ലി നാറുമഴുക്കു മകറ്റിയീറനാറാനിടും വഴിക്കെത്തിയച്ഛനാണതിന്നധികാരിയെന്ന് തന്ന തിട്ടൂരമേതൊരുതമ്പൂരാൻ തീർത്ത പനയോല നാരായ വേലയാൽ?
കാട് കേറിയോൾ
കാട്ടു വിത്തും കൊണ്ട് കൃഷികളൊരുക്കിയോൾ ഉണ്ണുവാനുറങ്ങാനുണരാൻ കാവലായും
കാവ്യകലയായ് , കനിവും കിനാവുമായ് കാലമായ് നിന്ന് കത്തിയും കെട്ടും ജീവിതത്തിന്നലകും പിടിയുമായ് പൊരുതി മക്കളെ കാത്തവൾ നിത്യ നിർവൃതിക്കും നിവർത്തിക്കുമായി നിന്നവൾക്കു മേൽ നില്ക്കുന്ന പാദ വാമനത്തം മറിച്ചിട്ടവൾ നിന്നധികാര വീര്യഭാരവും വേണ്ടെന്ന് വെച്ചോൾ മാറിയല്ലല്ല മാറ്റിയവളെ നാണ്യ വർണ്ണത്തിനടിമയായ് മാറ്റി!അമ്മ ബൊമ്മയായ് മാറി, മരിച്ചു മർത്ത്യതയെപ്പെറ്റ ഭാഷകളൊക്കെയും!

 

****

 

No Comments yet!

Your Email address will not be published.