ഒരുവൾ ജീവിതം വരച്ചത്
വെളുത്ത ക്യാൻവാസിൽ
കറുത്ത ചായക്കൂട്ടിലായിരുന്നു.
കറുത്ത സ്നേഹം
കറുത്ത കാമം
കറുത്ത കറയിറങ്ങിയ
ഇരുണ്ട സമതലങ്ങളായ്
അവളെ വിടർത്തിയിട്ടു.
ഉള്ളകങ്ങളിൽ പൂത്തിറങ്ങിയ
കറുത്ത പനനീർപ്പൂവുകൾ..
ഇരയെ തിന്നുന്ന
കറുത്ത ചിലന്തിയെന്ന്
അവളൊറ്റവരയിൽ
അവളെ വരഞ്ഞിട്ടു..
ചുവന്നപോയ പ്രണയത്തിലേക്ക്
ജീവൻ്റെ പച്ചകലർത്തിയവൾ
ഇരുട്ടിൻ്റെ നിറം പകർന്നു.
സ്വപ്നങ്ങളെ കറുപ്പ്
തറ്റുടിപ്പിച്ച് നിറഞ്ഞാടി.
വരച്ചു തീർന്ന ജീവിതത്തിന്റെ
വേരുകൾ ക്യാൻവാസിന്റെ
ഉപരിതലങ്ങളെ കറുത്ത
കാരിക്കേച്ചർ സ്മരണകളാക്കി.
***







No Comments yet!