Skip to main content

കൊളുത്ത്

ആശുപത്രി വരാന്ത…
സമയ സൂചിക്കൊത്ത്
പുകച്ച് തുപ്പിയ കറുത്ത ചുരുളുകൾ.
നേരത്തിന് ഹൃദയമിടിപ്പിന്റെ ശബ്ദം.
കാലൊച്ചകൾക്ക് പതിവിൽ കവിഞ്ഞ ഭാരം.
കാട്കേറിപ്പോയ ദുഃഖങ്ങളെ
ചൂണ്ടയിൽ കോർത്ത് ദീർഘ ധ്യാനത്തിനായി ഞാൻ ഇരുന്നു.
വേദനകൾക്കും നിലവിളികൾക്കും ചെവി കൊടുക്കാതെ
എന്റെ ഓർമ്മകൾ ധൃതിപ്പെട്ട് നിന്നെ തിരഞ്ഞു.

എന്റെ ചൂണ്ടയിൽ നീ കൊത്തി വലിക്കുന്നു.
പിടിപെടാതെ ഇരു ഭാഗങ്ങളിലായ്
നീയും ഞാനും.
ഇടനിമിഷത്തിലെപ്പോഴോ നിന്റെഓർമ്മകൾ
എന്നെ ഭേദിച്ച് ദൂരേക്ക് ഒഴുകുന്നു.
അറ്റുപോയ കണ്ണി തേടി
നിനക്ക് പുറകെ ഞാനും…

***

3 Replies to “കൊളുത്ത്”

  1. കാട്കേറിപ്പോയ ദുഃഖങ്ങളെ കോർത്ത
    ചൂണ്ട… 👌👌👌

    നല്ല കവിത 👍

  2. കാട്കേറിപ്പോയ ദുഃഖങ്ങളെ
    ചൂണ്ടയിൽ കോർത്ത…. 👌👌👌👌

Your Email address will not be published.