Skip to main content

സംഭവിച്ചേക്കാമായിരുന്നു

അങ്ങനെ സംഭവിക്കാമായിരുന്നു
അത് സംഭവിക്കേണ്ടതായിരുന്നു
അത് നേരത്തെ സംഭവിച്ചു, പിന്നീട്,
അടുത്ത്, ദൂരത്ത്
അത് സംഭവിച്ചു, പക്ഷെ നിങ്ങൾക്കല്ല.

നിങ്ങൾ രക്ഷപ്പെട്ടു, കാരണം,
നിങ്ങൾ ആദ്യത്തെ ആളായിരുന്നു

നിങ്ങൾ രക്ഷപ്പെട്ടു കാരണം,
നിങ്ങൾ
അവസാനത്തെ ആളായിരുന്നു
തനിച്ച്, മറ്റുള്ളവർക്കൊപ്പം
വലത്തു വശത്ത്, ഇടത് വശത്ത്.

മഴയുള്ളത് കൊണ്ട്, തണലായിരുന്നത് കൊണ്ട്
വെയിലുള്ള ദിവസമായത് കൊണ്ട്.

നിങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നു -അവിടെ ഒരു കാടുണ്ടായിരുന്നു
നിങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നു – അവിടെ മരങ്ങൾ ഇല്ലായിരുന്നു.
നിങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നു -ഒരു പല്ലുതടി, ഒരു കൊളുത്ത്,
ഒരു തുലാം, ഒരു ബ്രേക്ക്, ഒരു കട്ടളക്കാൽ, ഒരു തിരിവ്,
ഒരു കാൽ ഇഞ്ച്, ഒരു നിമിഷം.

അപ്പോൾ നീ ഇവിടെയുണ്ടോ?
മറ്റൊരു ഒഴിഞ്ഞുമാറലിന്റെയോ,
തലനാരിഴ വ്യത്യാസത്തിന്റെയോ,
ശിക്ഷാവിധി മാറ്റിവെക്കലിന്റെയോ
തലകറക്കത്തിൽ തന്നെയാണോ?

വലയിലെ ഒരു വിള്ളലിലൂടെ നീ വഴുതിപ്പോയെന്നോ?
എനിക്ക് ഞെട്ടലോ വാക്കുകൾ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല .
ശ്രദ്ധിക്കൂ, നിന്റെ ഹൃദയം എന്നിൽ എങ്ങനെ തുടിക്കുന്നു എന്ന്.

***

Chronology - The Wisława Szymborska Foundation

വിസ്ലാവ സിംബോർസ്ക (Wisława Szymborska)

പോളണ്ടുകാരിയായ വിസ്ലാവ സിംബോർസ്ക (1923–2012) ലോകപ്രശസ്തയായ കവയിത്രിയാണ്. 1996-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇവർക്ക് ലഭിച്ചു. ലളിതമായ വാക്കുകളിലൂടെ ആഴത്തിലുള്ള ദാർശനിക സത്യങ്ങൾ പറയുന്നതായിരുന്നു ഇവരുടെ ശൈലി. സാധാരണ കാര്യങ്ങളെപ്പോലും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ കാണാൻ അവർക്ക് കഴിഞ്ഞിരുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “സംഭവിച്ചേക്കാമായിരുന്നു”

  1. ജീവിതം തന്നെ എന്തും എങ്ങനെയും സംഭവിക്കാവുന്നത്
    സംഭവിക്കാതെ രക്ഷപെടുന്നത്
    സംഭവിച്ചിരുന്നെങ്കിൽ
    അയാൾ മറ്റൊരാളിലാവുമായിരുന്നു

    ഒരു നിശ്ചയവുമില്ലയൊന്നിനും
    എന്ന് കവി വാക്യം

Your Email address will not be published.