Skip to main content

തേന്‍ കുരുവികള്‍ ഉണ്ണിയോട് പറയുന്നത്

അവിടെ, ആ അമ്പലമുറ്റത്ത്
ആലിന്റെ കൊമ്പില്‍ ഒരു കൂടുണ്ട്
തൂവലുകള്‍ മുളക്കാത്ത
തണുത്ത് മരവിച്ച ഒരു കുഞ്ഞും…

ഇവിടെ ഈ ഇടവഴിയിലെ
ഇടല മരത്തിലും
പാതവക്കിലെ പ്ലാവിലും
പുഴക്കരയിലെ പുളിമരത്തിലും
മലഞ്ചെരുവിലെ മാവിലും കൂടുണ്ട്
അടയിരിപ്പാണ് അമ്മമാര്‍…

മരവിച്ചുപോയ മുട്ടകള്‍
അടിവയറിലെ ചൂടു നഷ്ടപ്പെട്ട അമ്മമാര്‍
നാട്ടുപൂക്കള്‍ എല്ലാം വിഷമയം
തേന്‍ കുടിക്കാറില്ല ഞങ്ങള്‍…

കടയറ്റുപോയ കാടകങ്ങള്‍
കാട്ടാറുകളും അരുവികളും
വറ്റിവരണ്ടു പോയിരിക്കുന്നു
സഹജീവികള്‍
കാടിറങ്ങി നാടുകയറി
വിശപ്പും ദാഹവും
വെടിയുണ്ടകള്‍ ശാപമായി,
മോക്ഷമായി…

***

One Reply to “തേന്‍ കുരുവികള്‍ ഉണ്ണിയോട് പറയുന്നത്”

  1. സമകാലീന ദുരന്തമായി മാറിയ മനുഷ്യ-വന്യ ജീവി സംഘർഷം മൂർച്ചയുള്ള ചുരുങ്ങിയ വാക്കുകളിൽ..
    അഭിനന്ദനങ്ങൾ വിമൽ, ചെണ്ട..

Leave a Reply to സുരേന്ദ്രൻ Cancel reply

Your Email address will not be published.