Skip to main content

കഴുകിയതിനു ശേഷവും ഇങ്ങനെയാണെങ്കില്‍ അതിനു മുന്‍പ് എങ്ങനെയായിരുന്നുവെന്ന് കാണാനെനിക്കു താല്പര്യമില്ല

 

മുഷിഞ്ഞതെല്ലാം കഴുകിയിട്ടു
വെയില്‍ തലേന്നു കുടിച്ച
കള്ളിന്റെ മത്തുപോലെ ആടി ഉലയുന്നു
ഹാരിറെന്‍ പാടുന്നു
കേള്‍വിയെ വിഷാദമെന്നു വിളിക്കുന്നു
ഭയങ്കര ഭയത്തെ ഇഷ്ടപ്പെടുന്നു
ഉപ്പു കാറ്റ് വസ്ത്രത്തില്‍
ഭൂപടമൊരുക്കി നാടോടിക്കഥകള്‍ പറയുന്നു
കഴിഞ്ഞത് സോപ്പില്‍ പതഞ്ഞിട്ടുണ്ട്
അലക്ക് യന്ത്രത്തില്‍ കറങ്ങിത്തിരിഞ്ഞിട്ടുണ്ട്
ആവര്‍ത്തനങ്ങള്‍ ഒഴുക്കിക്കളഞ്ഞ്
ഒട്ടും കനമില്ലാതെ ഇരിക്കുകയാണ്
മുന്നില്‍ ബനിയന്‍
ഒരു ജീന്‍സ്
ഒരു നാള്‍
ഒരിക്കല്‍ എന്നെല്ലാം പറഞ്ഞു കൊണ്ട്
പിന്നിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു
ഞെട്ടാന്‍ പാകത്തിന്
ഒരിടത്ത് ചെന്നു നില്‍ക്കുന്നു
വിചാരിക്കാത്തതു സംഭവിക്കുന്നു
മുന്നില്‍ വസ്ത്രം
റീലഴിഞ്ഞ് വരാനിരിക്കുന്ന സ്‌ക്രീന്‍ പോലെ
കഴുകിയതിനു ശേഷവും
ഇങ്ങനെയാണെങ്കില്‍
അതിനു മുന്‍പ് എങ്ങനെയായിരുന്നുവെന്ന്
കാണാനെനിക്കൊട്ടും താല്പര്യമില്ല
ഫുള്‍ സ്റ്റോപ്പും
അര്‍ധവിരാമവും
ചോദ്യങ്ങളും
നിറഞ്ഞ ഏരീസാകാനും*

*****

* ക്രൂരതയുടെ ഗ്രീക്ക് ദേവന്‍

 

No Comments yet!

Your Email address will not be published.