Skip to main content

പിണക്കത്തിനുള്ള വഴി

ഗൗരിക്ക് അയാളോടു പിണങ്ങാന്‍ തോന്നി. എന്തിനു പിണങ്ങണം? അവള്‍ കുറേവട്ടം ചിന്തിച്ചു. എത്ര ചിന്തിച്ചിട്ടും കാരണങ്ങളൊന്നും കിട്ടിയില്ല. എങ്കിലുമിങ്ങനെ എപ്പോഴും ഇണങ്ങി ജീവിക്കുന്നത് ബോറാണ്. ചട്ടീം കലവുമാകുമ്പം തട്ടീം മുട്ടീം ഇരിക്കണം. എങ്ങനെയെങ്കിലും ഒരു കാരണം കണ്ടെത്തണം. അയാളുമായി പിണങ്ങണം.
എന്താണയാള്‍ക്കൊരു കുറവ്? സ്‌നേഹമില്ലേ? കരുതലില്ലേ? അയാള്‍ കേള്‍ക്കുന്നില്ലേ? അനുസരിക്കുന്നില്ലേ? ബഹുമാനം നല്‍കുന്നില്ലേ? കളിതമാശകള്‍ പറയുന്നില്ലേ? കാര്യങ്ങളില്‍ സത്യസന്ധതയും വ്യക്തതയുമില്ലേ? തെറ്റുകള്‍ സമ്മതിക്കുകയും തിരുത്തകയും ചെയ്യുന്നില്ലേ?

ഉണ്ട്. എല്ലാമുണ്ട്. പക്ഷേ ആണല്ലേ. എന്തെങ്കിലും കുറവുകള്‍ തീര്‍ച്ചയായും കാണും. കണ്ടെത്തുന്നതാണ് പെണ്ണിന്റെ മിടുക്ക്.

ഗൗരി ചിന്തിച്ചു ചിന്തിച്ച് വശം കെട്ടു. ഒടുക്കം എ ഐ ആപ്പിനോടു ചോദിച്ചു- എനിക്കയാളോട് പിണങ്ങണം. ഒരു വഴി പറഞ്ഞുതരുമോ?

സംഗതി ഏ ഐ അല്ലേ… എന്തിനും മറുപടി കിട്ടും. അവള്‍ക്കും കിട്ടി മറുപടി.
ഗൗരി അയാള്‍ക്കെഴുതി- നിന്നോട് ഞാന്‍ പിണക്കമാണ്. എന്താണെന്ന് ചോദിക്കണ്ട. അതു നീ തന്നെ കണ്ടുപിടിക്ക്.
പാവം അയാള്‍. ഇനി അയാള്‍ക്കും ഏ ഐ ആപ്പ് തന്നെ ശരണം!
എന്റെ ഏ ഐ ഭഗവാനേ….

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.