പതിനെട്ടുകാരൻ
കലാലയ കാലം
പലവഴിക്ക് നടന്ന്
പരിഭ്രമിച്ച നാൾ
മിഴിനീർ സ്വപ്നങ്ങൾ
പാഴ് നിനവിൽ നാട് നീളേ
പടർന്നു പന്തലിച്ച്
കൈവിട്ടു പോയ്
‘ജ്വാലക്ക് ‘വേണ്ടി വണ്ടി
കയറുന്നു കവിയെ
തേടി വീട്ടിലേക്ക്
ഇരിഞ്ഞാലക്കുട
യിലെ തുറന്നിട്ട
മുൻ ഭാഗ മുറിയിൽ
അനക്കമില്ല ആൾ
പെരുമാറ്റമില്ല
നിശബ്ദത മാത്രം
ഉറുമ്പിനെ പോലും
കൊല്ലാൻ കെൽപ്പില്ലാത്ത
കവിതയിൽ ഈറൻ
വാക്കു പുതപ്പിനാൾ
ആർദ്രമാക്കിയവൻ
ചിരിച്ച് കൈ കൂപ്പി
നിൽക്കുന്നു മുന്നിലായ്.
കുറച്ചു വാക്കുകൾ
തുറന്ന ചിരിയിൽ
പതുക്കെ സംസാരം
“അറസ്റ്റ് കരുതണം”
അരിയന്നൂരിൽ വന്ന്
വണ്ടിയിറങ്ങുമ്പോൾ
വമ്പൻ ജനക്കൂട്ടം
കൂടുതൽ ചെറുപ്പം
മാറാത്ത സ്വപ്നങ്ങൾ
എൺപതിൻ വഴിയിൽ
ജീവീച്ച് തീർക്കുന്നവർ
അരിയന്നൂർ ഒന്നും
തന്നില്ല അന്നവും
സ്വപ്നവും തന്നതോ
മടുപ്പിൻ സന്ദേഹം
പ്രവാസ ജീവിതം
മരുനിനവുകൾ
കവിയെ കണ്ടു ഞാൻ
വീണ്ടും എൺപതിൻ
ആദരവ് ചടങ്ങിൽ
കവിത മൊഴിയിൽ
കാലത്തിനോടൊപ്പം
നിന്ന മധുരത്തെ
അദ്യം കണ്ടപോലെ
എൺപതിൻ സ്വപ്നമായ്…
***
* 1980 കളിൽ കേരളത്തിലെ സാംസ്കാരിക രംഗത്ത് സജീവമിയിരുന്ന സംഘടനയാണ് ജ്വാല.







No Comments yet!