Skip to main content

മറന്നുപോയ ‘കുടുംബചിത്രങ്ങൾ’ തിരിച്ചെത്തുമ്പോൾ

മലയാള സിനിമ ഏറെക്കാലമായി മറന്നുപോയ, അല്ലെങ്കിൽ മാറ്റിവെച്ച ഒരു പരസ്യവാചകമാണ് “പൂർണ്ണമായും ഒരു കുടുംബചിത്രം”എന്നത്. മാറിയ സിനിമാ സംസ്കാരത്തിനിടയിൽ അച്ഛനും അമ്മയ്ക്കും മക്കൾക്കും ഒരുപോലെ തിയേറ്ററിലിരുന്ന് ആസ്വദിക്കാൻ കഴിയുന്ന അത്തരം സിനിമകളെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് സംവിധായകൻ ഗിരീഷ് എ. ഡി. ‘ബേത്ലഹേം കുടുംബയൂണിറ്റ്’ എന്ന പേര് തന്നെ ആ സിനിമ നൽകുന്ന ഫീൽ-ഗുഡ് കുടുംബ അന്തരീക്ഷത്തിന്റെ വ്യക്തമായ സൂചനയാണ്.

Bethlehem Kudumba Unit Movie Review: Nivin and Mamitha sparkle as Girish  repeats winning formula

നിവിൻ പോളിയുടെ അന്യായ ‘കെമിസ്ട്രി

സ്ക്രീനിൽ നായികമാരുമായി വളരെ എളുപ്പത്തിൽ മികച്ച കെമിസ്ട്രി രൂപപ്പെടുത്താൻ കഴിയും എന്നതാണ് നിവിൻ പോളി എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത.

തട്ടത്തിൻ മറയത്തിലെ ഇഷ തൽവാർ, സർവം മായയിലെ റിയ ഷിബു, ബേത്ലഹേം കുടുംബയൂണിറ്റിലെ മമിത ബൈജു – നായികമാർ ഈ നായകനിലേക്ക് കാന്തം പോലെ ആകൃഷ്ടരാകുന്ന തരത്തിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകരിലേക്ക് അത്രത്തോളം സ്വാഭാവികമായി എത്തിക്കാൻ നിവിന് സാധിക്കുന്നു.

മമിത ബൈജു: പ്രകടനത്തിലെ ‘ഉർവശി ക്ലാസ്’

കഥാപാത്രങ്ങളുടെ വൈവിധ്യത്തിലും സൂക്ഷ്മാഭിനയത്തിലും മമിത ബൈജു വീണ്ടും അമ്പരപ്പിക്കുകയാണ്. ഹിറ്റായി മുന്നേറുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്ന സിനിമയിലും ഇതിലും, വലിയ പ്രായവ്യത്യാസമുള്ള നായകന്മാരെയാണ് മമിതയുടെ കഥാപാത്രങ്ങൾ പ്രണയിക്കുന്നത്. എന്നാൽ രണ്ട് ചിത്രങ്ങളിലും തികച്ചും വ്യത്യസ്തരായ രണ്ട് ‘മമിത’മാരെയാണ് പ്രേക്ഷകർ കാണുന്നത്.

മലയാള സിനിമയിൽ പണ്ട് നടി ഉർവശി കാണിച്ചിരുന്നതുപോലെയുള്ള ഒരു പ്രത്യേക ഭാവസൗന്ദര്യവും (Urvashi Class) സൂക്ഷ്മാഭിനയവും മമിതയ്ക്ക് അവകാശപ്പെടാം. അവരുടെ കൊഞ്ചലും കുറുകലും അഭിനയത്തിലെ കുസൃതികളും പ്രേക്ഷകമനസ്സിനെ അത്രമേൽ കീഴടക്കുന്നു.

തമാശയുടെ ഗ്യാരണ്ടി

നായക-നായികമാർക്ക് പുറമെ, സുരേഷ് കൃഷ്ണ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. കൃത്യമായ ടൈമിംഗിലുള്ള അവരുടെ ‘ഗ്യാരണ്ടീഡ് ഹ്യൂമർ’ സിനിമയ്ക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല.

ചുരുക്കത്തിൽ, നല്ല പ്രണയവും അതിലേറെ കോമഡിയും ഒപ്പം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ചേർത്തു വെച്ച വളരെ ഹൃദ്യമായ ഒരു സിനിമാനുഭവമാണ് ‘ബേത്ലഹേം കുടുംബയൂണിറ്റ്’

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.