തടവറയിലയാള്
കടുവയെ സ്വപ്നം കണ്ടു
കാടിനുള്ളില്‍
നേര്‍ക്കുനേര്‍ നില്ക്കുന്നു
കടുവ
കടുവ പറഞ്ഞു
ഞാനും മനുഷ്യനായിരുന്നു
പോയ ജന്മത്തില്
നിന്നെ പോലെ
മൃഗവാസനകളും കുറ്റകൃത്യങ്ങളും
ചണ്ഡകര്മ്മങ്ങളും പെരുകിപെരുകി
കടുവയായ് പുനര്‍ജനിച്ചു ഞാന്‍
പാവം മാനിനെ പിച്ചിചീന്തി
പച്ചമാംസം ശാപ്പിട്ട്
വിശപ്പടക്കി ഞാന്‍ വാഴുന്നു,
നിന്നില്‍ ഞാനെന്നെ കാണുന്നു
സ്വപ്നം മുറിഞ്ഞപ്പോള്‍
അയാളുടെ കണ്ണില്‍
കടുവയുടെ തിളക്കം
തൂക്കുമരത്തിന്റെ
ദിനങ്ങളടുത്തപ്പോള്
ആ തിളക്കം കൂടിക്കൂടി വന്നു.
***
കവിപരിചയം :

സത്യനാരായണൻ







No Comments yet!