തുരുമ്പ് പിടിച്ച
‘വാക്ക’ത്തി കണ്ടിട്ടുണ്ടോ
ഉരസ്സുമ്പോള്‍ മുറിഞ്ഞാല്‍ മതി ഉടലാകെ പൊള്ളും
തടിപ്പിടിയില് മാത്രം പിടിച്ച് പണിയെടുക്കുമ്പോഴും ശ്രദ്ധിക്കണം
ആഞ്ഞുള്ള വെട്ടലിനും തിരിച്ചുള്ള വലിക്കലിനുമിടയില്
വിരല്‍ തുരുമ്പില്‍ തൊട്ടുപോയാല്‍ മതി
സെപ്റ്റിക്കാവാന്
അല്ലെങ്കില്‍ അത്ര വിദഗ്ധമായി പിടിയില്‍ പിടിച്ച് വെട്ടാന്‍ അറിയണം
എത്രവേണ്ടെന്ന് വെച്ചാലും പറഞ്ഞുപോവതെ കിടക്കുന്ന
വാക്ക് പോലെയാണ് തുരുമ്പ്..
കാച്ചിയെടുത്താലും
വാക്കത്തിയില്‍ തുരുമ്പ് അവശേഷിച്ചുകൊണ്ടിരിക്കും.
***







No Comments yet!