ചൊറിയന്‍ തവള
പ്രാകികൊണ്ടിരുന്നു
തീരെ ചൊറിയുന്നില്ല
കടുത്തൂവയ്ക്കും
നായ്‌ക്കൊറണയ്ക്കും
ചൊറിയന്‍ ചീരയ്ക്കും
കാട്ടുചേനയ്ക്കും
ചേമ്പിനും
എതിരഭിപ്രായമില്ല
എത്ര മാന്തിയിട്ടും
പൊട്ടാത്ത ചൊറിയുമായി
ചിലരെക്കാണാം
പാരമ്പര്യച്ചൊറിയ്ക്കു
മരുന്നില്ലെന്ന്
വൈദ്യശാസ്ത്രം
ചൊറിമാറിയാലും
പാടുമാറില്ലല്ലോ
വെളുപ്പും ഒരുതരം
ചൊറിയാണെന്നും
പാണ്ടാണെന്നും
രണ്ടു വാദം
കറുപ്പിനുള്ളിലും
വെളുപ്പുകയറിത്തുടങ്ങിയെന്ന്
മൂന്നാംവാദം
ഏതു വാദത്തിനുള്ളിലും
ചൊറിഞ്ഞു നില്‍ക്കാതെ
ചൊറി സ്വയം
ചൊറിഞ്ഞു കൊണ്ടേയിരുന്നു
എത്താത്തിടത്ത്
മാന്താനാവതെ
അള്ളിപ്പിടിച്ചങ്ങനെ
വ്യാഖ്യനങ്ങളുടെ
വ്യാഖ്യാനമായി
ഒരാനന്ദമാര്‍ഗ്ഗിയെപ്പോലെ
*****
No Comments yet!