മുഷിഞ്ഞതെല്ലാം കഴുകിയിട്ടു
വെയില്‍ തലേന്നു കുടിച്ച
കള്ളിന്റെ മത്തുപോലെ ആടി ഉലയുന്നു
ഹാരിറെന്‍ പാടുന്നു
കേള്‍വിയെ വിഷാദമെന്നു വിളിക്കുന്നു
ഭയങ്കര ഭയത്തെ ഇഷ്ടപ്പെടുന്നു
ഉപ്പു കാറ്റ് വസ്ത്രത്തില്‍
ഭൂപടമൊരുക്കി നാടോടിക്കഥകള്‍ പറയുന്നു
കഴിഞ്ഞത് സോപ്പില്‍ പതഞ്ഞിട്ടുണ്ട്
അലക്ക് യന്ത്രത്തില്‍ കറങ്ങിത്തിരിഞ്ഞിട്ടുണ്ട്
ആവര്‍ത്തനങ്ങള്‍ ഒഴുക്കിക്കളഞ്ഞ്
ഒട്ടും കനമില്ലാതെ ഇരിക്കുകയാണ്
മുന്നില്‍ ബനിയന്‍
ഒരു ജീന്‍സ്
ഒരു നാള്‍
ഒരിക്കല്‍ എന്നെല്ലാം പറഞ്ഞു കൊണ്ട്
പിന്നിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു
ഞെട്ടാന്‍ പാകത്തിന്
ഒരിടത്ത് ചെന്നു നില്‍ക്കുന്നു
വിചാരിക്കാത്തതു സംഭവിക്കുന്നു
മുന്നില്‍ വസ്ത്രം
റീലഴിഞ്ഞ് വരാനിരിക്കുന്ന സ്‌ക്രീന്‍ പോലെ
കഴുകിയതിനു ശേഷവും
ഇങ്ങനെയാണെങ്കില്‍
അതിനു മുന്‍പ് എങ്ങനെയായിരുന്നുവെന്ന്
കാണാനെനിക്കൊട്ടും താല്പര്യമില്ല
ഫുള്‍ സ്റ്റോപ്പും
അര്‍ധവിരാമവും
ചോദ്യങ്ങളും
നിറഞ്ഞ ഏരീസാകാനും*
*****
* ക്രൂരതയുടെ ഗ്രീക്ക് ദേവന്‍
No Comments yet!