Skip to main content

തെരുവിൽ കവിതവിരിയുമ്പോൾ

ജിഷയുടെ കുഴിമാടത്തിൽ നിന്ന്
തെരുവിലേക്ക് വാപൊളിച്ച് നിൽകുന്ന
കൂരകളുടെ ചിത്രം ഉയർന്ന് കൊണ്ടിരിക്കുന്നു.

എന്നിട്ടും എന്താണ് തെരുവിൽ
കവിത വിരിയാത്തത്

ആരോ കൊണ്ടു വെച്ച ഒരു ജോഡി ചെരുപ്പിൽ
ഇപ്പോഴും മണം പിടിച്ച് ഭരണ നായ്ക്കൾ നിൽക്കുന്നുണ്ട്.

എന്നിട്ടും എന്താണ് തെരുവിൽ കവിത വിരിയാത്തത്.

മരണാനന്തരം കുടലിൽ
ദാരിദ്ര്യം അടയാളപെടുത്തി പോസ്റ്റ്മാർട്ട റിപ്പോർട്ട്
അട്ടപ്പാടിയിലെ മധുവിന്റെ കല്ലറയിൽ
ഇപ്പോഴും വിചാരണക്ക് എത്താറുണ്ട്.

എന്നിട്ടും എന്താണ് തെരവിൽ
കവിത വിരിയാത്തത് .

രാജകിങ്കരൻമാർ കോടതി വിധിയുമായ് വന്ന്
സോൾബിയുടെ എന്നപോലെ
കുടിലുകൾ തകർത്ത്‌ രസിക്കുന്നുണ്ട്.
ദുരന്തത്തിലേക്ക് ഉയരുന്ന
ചില്ലു മേടകൾ തീർക്കാൻ

എന്നിട്ടും എന്താണ് തെരുവിൽ
കവിത വിരിയാത്തത്.

ആട്ടിൻതോലിട്ട ചെന്നായ്ക്കൾകൊപ്പം
ഭയം ഭരിക്കുന്ന ജനത ചേർന്നു നിൽക്കുന്നു.

എന്നിട്ടും എന്താണ് തെരുവിൽ
കവിത വിരിയാത്തത്

ഗ്രാമത്തിന്റെ ശാന്തതക്ക് മേൽ,
നഗരത്തിന്റെ ജീർണ്ണത
മലപോലെ തള്ളിയിട്ടും

എന്താണ്
തെരുവിൽ
കവിത വിരിയാത്തത്.

കേന്ദ്രം ചാണകം കൊണ്ടും
സംസ്ഥാനം മാലിന്യം കൊണ്ടും
ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.

എന്നിട്ടും എന്താണ്
തെരുവിൽ
കവിത വിരിയാത്തത്.

അനീതി മലപോലെ നഗരത്തെ വിഴുങ്ങിയിട്ടും
ഗ്രാമങ്ങൾ ഇല്ലാതായിട്ടും

എന്താണ് തെരുവിൽ
കവിത വിരിയാത്തത്.

ശാസ്ത്രത്തെ കയ്യടക്കി മനുഷ്യനെ ജീവച്ഛവമാക്കുന്ന
ദുർമന്ത്രവാദികൾ തേരോട്ടം നടത്തുമ്പോൾ

എന്തു കൊണ്ട് തെരുവിൽ
കവിത വിരിയുന്നില്ല. 

ആർത്തി മൂത്ത വികസന തീവ്രവാദികൾ
ദുരന്ത മഴ വർഷിക്കുമ്പോൾ

എന്തുകൊണ്ട് തെരുവിൽ
കവിത വിരിയുന്നില്ല. 

വിഷപുക ചുരുത്തുന്നത് ബ്രഹ്മപുരത്തു നിന്നല്ല,
അധികാര കേന്ദ്രങ്ങളിൽ നിന്നാണ് എന്ന് അറിഞ്ഞിട്ടും

എന്താണ് തെരുവിൽ
കവിത വിരിയാത്തത്.

“നഗരത്തിൽ അനീതി നടന്നാൽ
സൂര്യനസ്തമിക്കും മുൻമ്പ് പ്രതിഷേധം ഉയരണം,
അല്ലങ്കിൽ ആ നഗരം കത്തി ചാമ്പലാവുന്നതാണ് നല്ലത്
എന്ന് ബ്രഹത്ത് വചനം ആരെയാണ് ആലോസരപെടുത്തുന്നത്.

എന്നിട്ടും എന്താണ് തെരുവിൽ
കവിത വിരിയാത്തത്. 

ചുറ്റിലും ഇരുട്ട് വീഴുമ്പോൾ
കവിത വെളിച്ചമാകുക തന്നെ ചെയ്യും.

***

മുതലാളിത്തം അതിന്റെ പ്രതിഛായയിൽ സമൂഹത്തെ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവ് സമൂഹത്തിന് പകർന്നു നൽകിയ കാറൾ മാർക്സ് മാർച്ച് 14 ന് ഈ ലോകത്ത് നിന്ന് വിട വാങ്ങിയിട്ട് 140 വർഷം. ലാൽ സലാം!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.