മഴയും മഞ്ഞും വെയിലും കൊണ്ട്
കാല പ്രവാഹങ്ങൾ കടന്ന്
കൂറ്റനാമൊരാന
മദിച്ചു നിൽക്കുന്നു!
ഒറ്റക്കല്ലിലൊരു
മത്തേഭം!
ഞാനൊരു മൺ തരി
വിസ്മിത നേത്രനായ്
നിന്നെ നോക്കി നിൽക്കുന്നു!
അഗാധതകൾ പറന്ന് താഴുന്നു.
ഉയരങ്ങൾ ചിറകടിച്ചുയരുന്നു.
കൊടു മലകൾ വിളിക്കുന്നു.
താഴ് വരകൾ വയലിൻ വായിച്ച്
താഴേക്കൊഴുകുന്നു.
കോടമഞ്ഞ് പതയുന്നു.
മേഘങ്ങൾ പറന്ന് താഴുന്നു.
ഒച്ചകൾ അനന്തതയിൽ പോയൊളിക്കുന്നു.
കാറ്റ് കൂടുവിട്ടിറങ്ങുന്നു.
വേമ്പനാട്ടു കായലൊരു
നേർവര പോലെ തിളങ്ങുന്നു.
ഇരുട്ട് പുതച്ചുറങ്ങുന്നൂ വെളിച്ചം!
ഒറ്റക്കല്ലിലെ
ഈ മത്തേഭത്തെക്കടന്ന്
കാല പ്രവാഹങ്ങൾ
ഇനിയുമെത്ര?
……………………………………….
ഒരു ഇല്ലിക്കൽ കല്ല് യാത്രാനുഭവം
No Comments yet!