Skip to main content

ജനാധിപത്യ ബോധമുള്ള ജഡ്ജി

അതേ,
നീതി എന്നത്
ചോദ്യങ്ങളില്‍ നിന്ന്
ഉത്തരങ്ങളിലേക്ക് മാത്രമല്ല
ചിലപ്പോള്‍
ഉത്തരങ്ങളില്‍ നിന്ന്
ചോദ്യങ്ങളിലേക്കും
യാത്ര ചെയ്യും.

***

ലോസ് ആഞ്ചല്‍സില്‍,
അമേരിക്കന്‍ പൗരന്മാരാവാന്‍ ശ്രമിക്കുന്ന
ആള്‍ക്കാരെ പരിശോധിക്കുന്ന
ജഡ്ജിക്ക് മുന്നില്‍ ,
ഇറ്റലിയില്‍ നിന്നുള്ള ഹോട്ടല്‍ സൂക്ഷിപ്പുകാരന്‍ എത്തി .
ഗൗരവമായ തയ്യാറെടുപ്പുകള്‍ക്ക് ശേഷം,
എന്നാല്‍ പുതിയ ഭാഷയിലുള്ള അജ്ഞതയാല്‍ വലഞ്ഞ് .
എട്ടാമത്തെ ഭേദഗതി എന്തെന്ന ചോദ്യത്തിന്
പതറിക്കൊണ്ടയാള്‍ മറുപടി പറഞ്ഞു,
1492.
അപേക്ഷാര്‍ത്ഥികള്‍ ഭാഷ അറിഞ്ഞിരിക്കണമെന്ന്
നിയമം അനുശാസിക്കുന്നതിനാല്‍
അയാള്‍ നിരസിക്കപ്പെട്ടു.
മൂന്നു മാസത്തെ തുടര്‍ പഠനത്തിനു ശേഷം,
എന്നാല്‍ പുതുഭാഷയിലുള്ള അജ്ഞതയോടെ,
അയാള്‍ വീണ്ടും തിരിച്ചെത്തി.
ആഭ്യന്തര യുദ്ധത്തിലെ വിജയിയായ
ജനറല്‍ ആര് എന്ന ചോദ്യത്തെ
ഇത്തവണ അയാള്‍ നേരിട്ടു.
വളരെ സൗമ്യമായി , ഉച്ചത്തില്‍
അയാള്‍ മറുപടി പറഞ്ഞു,
1492.
ഒഴിവാക്കപ്പെട്ട് മൂന്നാം തവണ തിരിച്ചെത്തിയപ്പോള്‍,
നമ്മുടെ തിരഞ്ഞടുക്കപ്പെട്ട പ്രസിഡണ്ടുമാരുടെ
കാലാവധി എത്രയെന്ന ചോദ്യത്തിന്
അയാള്‍ മറുപടി പറഞ്ഞു,
1492.
അപ്പോഴേക്കും ജഡ്ജിക്ക്
ആ മനുഷ്യനെ ഇഷ്ടമായി,
അയാള്‍ക്ക് പുതിയ ഭാഷ പഠിക്കാനാകില്ലെന്നും
ബോദ്ധ്യമായി,
ചോദിച്ചു,
എങ്ങനെ ജീവിച്ചു പോകുന്നു?
കഠിനാദ്ധ്വാനത്തിലൂടെയെന്ന് മറുപടി.
നാലാം തവണ
പരിശോധനക്ക് വന്നപ്പോള്‍
ജഡ്ജി അയാളോട് ചോദിച്ചു,
അമേരിക്ക കണ്ടുപിടിച്ചത് എന്ന്?
1492
എന്ന അയാളുടെ
ശരിയുത്തരത്തിന്റെ അടിസ്ഥാനത്തില്‍
അയാള്‍ക്ക് പൗരത്വം അനുവദിക്കപ്പെട്ടു.

***

 

 

No Comments yet!

Your Email address will not be published.