Skip to main content

മുന്നറിയിപ്പ്

 

 

ഏറെ വൈകി കൂവിക്കിതച്ചെത്തിയ
ഒരു ഇലക്ട്രിക് ട്രെയിന്‍
പൊറുക്കാനാവാത്ത ഒരു തെറ്റ് ചെയ്തു
ഒക്കത്ത് കുഞ്ഞുമായി ഇറങ്ങാന്‍
കാത്തുനിന്ന ഒരുത്തിയെ അത്
കുലുക്കി താഴെ വീഴ്ത്തി
പ്ലാറ്റ്‌ഫോമിനും വണ്ടിക്കുമിടയിലെ
വിടവിലൂടെ അവര്‍ പാതാളത്തിലേക്ക്
അപ്രത്യക്ഷരായി.
ആരും ആര്‍ത്തു കരഞ്ഞില്ല,
ചങ്ങല വലിച്ച് വണ്ടിയെ തളച്ചില്ല,
ഒന്നും സംഭവിച്ചില്ല…
ഇവിടത്തെ ഓരോ തീവണ്ടി പ്ലാറ്റ്ഫോമിലും
കാലന് ഏജന്‍സികളുണ്ട്
സൂക്ഷിക്കുക!

***

No Comments yet!

Your Email address will not be published.