Skip to main content

വില്പന

ഇതാ വിൽക്കുകയാണ്
വില കൂടാനായി തരിശിട്ട പ്രപഞ്ചം
മേഘങ്ങളിൽ പറ്റിനിന്ന്
നിലവിളിക്കുന്ന താരങ്ങളെ
എനിക്കു കാണാം
വെട്ടി മിഴിക്കാത്ത
അവരുടെ കണ്ണുളോട്
അഭിനയം മാറ്റി തിര വിട്ടുപോകാൻ
ഞാൻ പറയും
ഏറെ നാളത്തേക്ക് ഉദിക്കാതിരിക്കാൻ
സൂര്യനോടും
ഇരുട്ടിലാണ് എൻ്റെ വിൽപ്പന
പൊരുത്തുകാർക്കും വാങ്ങാൻ മോഹമുള്ളവർക്കും
തമ്മിൽ കാണാതെ വിരലു കൊണ്ട്
വില പറയാം
എന്നോടു വിലപേശാം
അതിരില്ലാത്തതിനെ
അളക്കാതെ വാങ്ങണം
എത്രപിശകിയാലും
ഞാൻ പറഞ്ഞ വിലയ്ക്കാണ് പ്രമാണം
അതിലെല്ലാമുണ്ടാവും
ഇപ്പോഴുള്ളതിലും അധികം
അതെ
എല്ലാം പതിൻ മടങ്ങ് തന്നെ
ആകാശം
സൂര്യൻ
ഭൂമി
താരകങ്ങൾ
മേഘങ്ങൾ
എല്ലാം പഴയ രൂപത്തിൽ
എന്നാൽ പത്തിരട്ടി വലിപ്പത്തിൽ
നിങ്ങൾ ചോദിക്കൂ
എവിടെയാണ് നീ വില്ക്കാൻ വച്ച പ്രപഞ്ചം?
കീറിനോക്കിയാലും കാണാനാവാത്ത
വെള്ളിത്തിരയുടെ മറുപുറത്തെ നിലയ്ക്കാത്ത ഇരുട്ടുതുളച്ച്
തോക്കിൻ കുഴൽ പോലെ നീണ്ടു വരും
അന്നേരം
എൻ്റെ നീരുപിടിച്ചു നീലിച്ച മുറിഞ്ഞ ചൂണ്ടുവിരൽ.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “വില്പന”

Your Email address will not be published.