
ജനങ്ങളേ
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു
എന്തുകൊണ്ടെന്നാൽ
ലോക ചരിത്രം പല വട്ടം മാറിയിട്ടുണ്ട്
എന്നിരുന്നാലും ജനങ്ങൾ അതെല്ലാം അതിജീവിച്ചിട്ടുണ്ട്.
നമ്മൾ നമ്മുടെ ജീവിതം
ഭ്രാന്തമായി ജീവിച്ചു
പക്ഷെ അതൊരു ജീവിതമാണോ?
നമ്മൾ ഈ ലോകത്ത് നല്ലത് ഒന്നും ചെയ്യുന്നില്ല
ഒന്നും തന്നെയില്ല.
ഓ അമ്മേ നിങ്ങളാണ് അവസാന വാക്ക്
നിങ്ങൾക്ക് മുന്നിൽ ജീവനുള്ള ഒരു ലോകമുണ്ട്
ഞങ്ങൾക്ക് ഇത് പറയാൻ അവകാശം ഇല്ലെങ്കിലും
ഞങ്ങൾ നിങ്ങളുടെ ഒഴിവാക്കപ്പെട്ട കുട്ടികളാണ്.
ഓ അമ്മേ, നിങ്ങൾ എല്ലാവരുടെയും
കാൽക്കൽ ഞങ്ങൾ വീഴുന്നു.
ഞങ്ങളെ ഉപേക്ഷിക്കരുത്
ഞങ്ങൾ ഇപ്പോഴും ജീവനോടെയുണ്ട്
അമ്മേ ഞങ്ങളെ ഓർക്കുക
അമ്മേ ഞങ്ങളെ ഓർക്കുക…
***

വിവ : ബിന്ദു ജഗദീഷ്







No Comments yet!