ചിരിക്കുമ്പോള്‍
അവനവനെയറിഞ്ഞു
ചിരിക്കണം.
കരയുമ്പോള്‍
അവനവനിലെരിഞ്ഞു
കരയണം.
പറയുമ്പോള്‍
അവനവനിലുറച്ചു
പറയണം.
പരിഹസിക്കുമ്പോള്‍
അവനവന്‍ തന്നെയെന്നു
പരിഹസിക്കണം.
അഹങ്കരിക്കുമ്പോള്‍
അഹമഹമെന്നു
ജപിച്ചുറയ്ക്കണം.
കുഞ്ചന്‍ നമ്പ്യാരുണ്ടായിരുന്നു
വി കെ എന്നും
എന്നായിരുന്നോ
പാട്യമറിയാതെ
പടയറിയാതെ
എങ്ങോട്ടെന്നില്ലാത്ത പോക്ക്?
കള്ളവണ്ടി കയറിയോ,
പിടിച്ചിറക്കും മുമ്പേ
ലക്ഷ്യത്തിലെത്തണ്ടേ?
***







No Comments yet!