Skip to main content

സർവ്വം മായയാണ് ബ്രാഹ്മണിക് ഉടായിപ്പ്

ജി. അരവിന്ദൻ സംവിധാനം ചെയ്ത വാസ്തുഹാര എന്നൊരു സിനിമ ഉണ്ട്. അതിൽ മോഹൻലാലിന്റെ കഥാപാത്രത്തോട് ഒരു പൂജാരി തനിക്ക് ദാരിദ്ര്യമാണെന്നും കൽക്കത്തയിൽ എന്തെങ്കിലും ജോലി ശരിയാകുമോ എന്ന് ആവശ്യപ്പെടുന്ന ഒരു സീൻ ഉണ്ട്. മലയാളത്തിൽ ആര്യൻ മുതൽ ഇങ്ങോട്ടുള്ള പല ‘നമ്പൂരി’ സിനിമകളിലും കഴകക്കാരുടെ ദാരിദ്ര്യം വിളിച്ചുപറയുന്നുണ്ട്. പൂജയൊക്കെ കട്ട ദാരിദ്ര്യമാണെന്നാണ് ഇത്തരം സിനിമകൾ കേരള സമൂഹത്തിൽ ഒരു ഇമേജറി സൃഷ്ടിച്ചത്. കഴിഞ്ഞ നാല്പതു–അമ്പതു വർഷമായി മലയാള സിനിമ പ്രചരിപ്പിച്ച ഈ ദാരിദ്ര്യം ലോകം കണ്ട ഏറ്റവും വലിയ കളവുകളിൽ ഒന്നാണ് എന്ന് തെളിയിക്കുന്നതാണ് ‘സർവം മായ’ എന്ന സിനിമ കണ്ടതുകൊണ്ടുള്ള ഏക പ്രയോജനം.

Vasthuhara Malayalam Full Movie | Mohanlal | Shobhana | HD

ഉത്തരാധുനികമായ ഒരു കാലത്ത്, ഒട്ടും വിമർശനാത്മകമല്ലെങ്കിലും നമ്പൂരിത്തം/ബ്രാഹ്മണിസം അതിന്റെ തനിസ്വഭാവത്തിൽ എങ്ങനെ സർവൈവ് ചെയ്യുന്നു എന്ന് ഈ സിനിമ കാണിക്കുന്നു. അത് ഉള്ളിലെ ഫ്രോഡ് തരം അറിയാതെ പുറത്ത് ചാടും എന്ന് പറഞ്ഞതുപോലെ ഈ സിനിമയിലൂടെ പുറത്ത് ചാടിപ്പോയതാണ്. കേരളത്തിലെ ബ്രാഹ്മണിക് സമൂഹത്തിന്റെ ഉഡായിപ്പിലൂടെ സാമ്പത്തീക ശക്തി ആകുന്നത് എങ്ങനെ എന്നു ഈ സിനിമ സ്വയം അറിയാതെ. ദൃശ്യതപ്പെടുത്തുന്നു. ഒരു ജോലി നഷ്ടപ്പെട്ട നമ്പൂതിരി സമുദായത്തിൽ പെട്ട ഒരു യുവാവിന് പെട്ടെന്നുതന്നെ ഒരു പൂണൂൽ ധരിച്ച് ഒരു പൂജാരിയായി ലക്ഷങ്ങൾ സമ്പാദിക്കാൻ പറ്റുന്ന ഒരു പ്രിവിലേജ്ഡ് ആയ ഒരു സമൂഹമാണ് ഇന്ത്യ എന്ന് ഈ സിനിമ പറഞ്ഞുവെക്കുന്നു. അത്തരമൊരു യാഥാർഥ്യത്തിലേക്ക് സിനിമ പോകുന്നത് തന്നെ സിനിമയുടെ തന്നെ കൈയിൽ നിന്ന് പോകുന്നതാണ്.

നമ്പൂരി സമുദായത്തിൽ പെട്ട ഒരാൾ നിരീശ്വരവാദിയായാലും അയാൾ അയാളുടെ പ്രിവിലേജ് ആയ മന്ത്രം പഠിച്ചതുകൊണ്ട് ഒരു ദിവസം പൂണൂൽ ഇട്ടു പൂജ ചെയ്തുകൊണ്ട് അതിന്റെ സാമ്പത്തിക അധികാരത്തിലേക്കും സുരക്ഷിതത്വത്തിലേക്കും ഇടിച്ചുകയറാൻ സാധിക്കും എന്ന ഒരു യാഥാർഥ്യം ഈ സിനിമ തെളിയിക്കുന്നുണ്ട്. അത് മറ്റ് ജാതി സമൂഹങ്ങൾക്കു കഴിയുമോ എന്നത് സംശയമാണ്. ബ്രാഹ്മണിക് സമൂഹങ്ങൾക്കു ജാതി, വംശം തുടങ്ങിയ സാംസ്കാരിക അധികാരങ്ങൾ കേരളത്തിൽ സാമ്പത്തിക സ്രോതസ്സാക്കി മാറ്റാൻ കഴിയുന്ന തരത്തിലേക്കാണ് ഉത്തരാധുനികമായ ഒരു കേരള സമൂഹം കടന്നുപോകുന്നത്. ബ്രാഹ്മണ്യം പേറൂന്ന പൂജാരിയായ ഒരു ചേട്ടൻ, സുഹൃത്ത് എന്നിവരൊക്കെ ഇതിൽ നിരീശ്വരവാദത്തെക്കുറിച്ചൊക്കെ ക്ലാസ് എടുക്കുന്ന സീനുകൾ ഈ സിനിമയിലുണ്ട്.

Sarvam Maya Movie Show Times | SHMOTI

കേരളം എന്ന സമൂഹത്തിൽ ഇത്തരം നമ്പൂതിരികളെ വിളിച്ച് പൂജ ചെയ്യുന്ന ഒരു സമൂഹമായി അട്ടിമറിക്കപ്പെട്ടു എന്നത് ഒരു യാഥാർഥ്യമാണ്. ദളിത് സമൂഹങ്ങളിൽ പെട്ട മധ്യവർഗങ്ങൾ പോലും ഇത്തരം ആചാരങ്ങൾ പിന്തുടരുന്നു. കണ്ണൂർ ജില്ലയിലെ തെയ്യക്കാവുകളിലൊക്കെ പൂജാരിമാരായി നമ്പൂതിരിമാർ വരുന്നത് ഒരു യാഥാർഥ്യമായിട്ടുണ്ട്. പുതിയ കാലത്ത് പലതരം എക്സ്പോഷറുകളിലേക്ക് ലോകങ്ങളിലേക്ക് പോകുമ്പോഴും ഹിന്ദുത്വയുടെ ആചാരരാഷ്ട്രീയത്തിലേക്കും അതിന്റെ സാമ്പത്തിക അധികാരത്തിലേക്കും കൂപ്പുകുത്തുന്ന ഒരു സമൂഹമായി കേരളം മാറിയിട്ടുണ്ട്. ഈ സിനിമയിൽ അത്തരം ബ്രാഹ്മണിക് സമൂഹങ്ങളുടെ ഒരു പ്ലൈറ്റ് ആണ് കാണിക്കുന്നത്.

Aryan (1988 film) - Wikipedia

പഴയ ആര്യൻ, വാസ്തുഹാര തുടങ്ങിയ അനേകം സിനിമകൾ നമ്പൂരിത്തത്തിന്റെ ദാരിദ്ര്യവും അതിനുശേഷം സാമ്പത്തിക അധികാരത്തിലേക്ക് കടക്കാനുള്ള പോരാട്ടങ്ങളുമായി അപര സമൂഹങ്ങളെ അപരവൽക്കരിച്ച്/ആക്രമിച്ചു സൃഷ്ടിക്കപ്പെട്ടപ്പോൾ, സർവം മായ എന്ന സിനിമ ബ്രാഹ്മണിസത്തിന്റെ സാമ്പത്തികമായ അധികാരങ്ങളും ആഘോഷങ്ങളും ഒരു ഫീൽ-ഗുഡ് മോഡിൽ ഇവിടെ പ്ലേസ് ചെയ്യുകയാണ്. മലയാളത്തിലെ കഴിഞ്ഞ പത്ത് വർഷക്കാലം ഉണ്ടായ പലതരം സിനിമകൾ ‘മലയാളത്തിൽ’ നിന്നും നമ്പൂരിത്തത്തിൽ നിന്നും കുതറി മാറാൻ വല്ലാതെ ശ്രമിച്ച് മുന്നോട്ടുപോയിട്ടുണ്ട്. അത്തരമൊരു മലയാള സിനിമയെ പഴയ നമ്പൂരി തറവാട്ടിലേക്ക് ചേർത്തുവെക്കാനുള്ള ബോറൻ ശ്രമമായിട്ടാണ് ഈ സിനിമയെ എനിക്ക് കാണാൻ കഴിയുന്നത്. നമ്പൂരി സമൂഹത്തിന്റെ ഫീൽ-ഗുഡ് ലൈഫ് ചിത്രീകരിക്കുന്നത് കൊണ്ടൊന്നും കുഴപ്പമില്ല; അത് ഒരു സംവിധായകന്റെ ക്രിയേറ്ററുടെ സ്വാതന്ത്രിയാവുമാണ്. പക്ഷേ അതങ്ങ് തൊണ്ട തൊടാതെ ആസ്വദിക്കാൻ ഇത്തിരി പ്രയാസമാണ്.

സത്യൻ അന്തിക്കാട് സിനിമകൾ കാലങ്ങളായി ആവർത്തിച്ചുകൊണ്ട് പോകുന്ന സിനിമകളുടെ ഒരു പാറ്റേൺ ഉണ്ട്. നായകനെ കറക്ട് ചെയ്യുന്ന നായിക, മുടിഞ്ഞ ഉപദേശം, സ്നേഹത്തെക്കുറിച്ച് ക്ലാസ് എടുക്കൽ, മരിച്ചുപോയവരെക്കുറിച്ചുള്ള സെന്റി, ബന്ധം മുറിഞ്ഞുപോയവരെ ചേർത്തുവെക്കൽ തുടങ്ങിയ പരിപാടികൾ. പിന്നെ ഒരു ക്യൂട്ട് നായികയും. ഒരു നൂറായിരം തവണ ഒരേ അച്ചിൽ തന്നെ കണ്ട ഈ പരിപാടി തന്നെയാണ് ഈ സിനിമയിലും ദോശ ചുടുന്നതുപോലെ ചുട്ടുവെച്ചിരിക്കുന്നത്. ഇതൊക്കെ കണ്ടു ഇഷ്ടപ്പെട്ടു നല്ല സിനിമയാണെന്ന് പറയാൻ എന്തായാലും എന്റെ സെൻസിബിലിറ്റി സമ്മതിക്കുന്നില്ല. നിവിൻ പോളിയുടെ ഒരു നല്ല സിനിമ കണ്ടു ചിരിക്കാൻ ആണ് പോയത്. പക്ഷേ ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടില്ല. ദോഷം പറയരുതല്ലോ, നിവിൻ പോളിക്ക് നല്ല ചന്തമുണ്ട്. അയാൾ ഇനിയും മലയാള സിനിമയിൽ അഭിനയിക്കണം.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.