അണക്കെട്ടുകളില്ലാത്ത നദിയാണ് ഹിമാലയത്തിലെ തീർത്ഥൻ വാലി നദി, ഈ നദിയെ ചേർത്ത് പിടിച്ചതിനൊപ്പം അങ്കിത് സൂതും സഹോദരൻ പങ്കി സൂതും ഈ നദിക്കരയിലെ സമൂഹത്തിനെ ശാക്തീകരിച്ചു, പരിസ്ഥിതി സന്തുലനം ഉറപ്പാക്കി ഞങ്ങൾ അവർക്ക് അതിജീവന കരുത്ത് നൽകിയെന്ന് അങ്കി സൂത് പറഞ്ഞു.

തീർത്ഥൻ വാലി നദിക്കരയിൽ അണക്കെട്ട് പദ്ധതി ആസൂത്രണം ചെയ്തുവെങ്കിലും ജനപ്രതിരോധത്താൽ ആ പദ്ധതി നടപ്പിലായില്ല, ആ ധീരരായ തലമുറയുടെ തുടർച്ചക്കാരെയാണ് ഞങ്ങൾ പാരിസ്ഥിതിക വിവേകത്തിലൂന്നിയ ഉപജീവന മാർഗ്ഗത്തിലൂടെ ഞങ്ങൾ ചേർത്ത് നിർത്തിയതെന്ന് പങ്കി സൂത് പറഞ്ഞു. തെറ്റായ വികസ പ്രവർത്തനങ്ങളാൽ പരിക്കേറ്റ ഹിമാലയ നദിക്കരകളിലെ പല ഭൂ പ്രവിശ്യകളുമിന്ന് ഉരുൾ ദുരന്ത ഭീഷണിയിലാണ്, ഇവയെ സുസ്ഥിരമായ വികസന പ്രക്രിയയിലൂടെ പരിരക്ഷിക്കണം, അതുണ്ടായില്ലെങ്കിൽ ഹിമാലയൻ താഴ്വാരം തന്നെ അപ്രസക്തമാകും, മാഞ്ഞു മറിയും എന്ന് അങ്കിത് സൂത് ആശങ്ക പങ്ക് വെച്ചു.

പരിസ്ഥിതി സൗഹാർദ്ദ വിനോദ സഞ്ചാരത്തിലൂടെ ഹിമാചൽ പ്രദേശിനെ പുതിയ ഉയരങ്ങളിലെത്തി, തൊഴിലവസരങ്ങളും സന്ദർശകരും സൃഷ്ടിക്കുന്നതിൽ ഭാഗഭാക്കാൻ കഴിഞ്ഞുവെന്ന് അങ്കിത്….
കുളുവിലെ ഗവൺമെന്റ് കോളേജിലെ മുൻ ടൂറിസം പ്രൊഫസറായ 46 കാരനായ അങ്കിത് സൂദിന്റെ ആശയമാണ് കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതി. ബാങ്കിൽ നിന്നുള്ള ഒരു സന്ദർശക സംഘത്തിന് ഈ ആശയം ആദ്യമായി അവതരിപ്പിച്ച് സുസ്ഥിര ടൂറിസം മേഖലക്ക് കരുത്ത് പകരാനാണ് ഞാൻ ശ്രമിക്കുന്നതെന്ന് പങ്കി സൂത് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തീർത്ഥൻ വാലിയിലെ കാണ്ടിധർ, നോഹണ്ട എന്നീ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 200 പുരുഷന്മാരും 150 സ്ത്രീകളും ഉൾപ്പെടെ 350 പേരിൽ ടൂറിസവുമായി ബന്ധപ്പെട്ട കഴിവുകളിൽ സൗജന്യ പരിശീലനം നേടിയതായി ഈ ഹരിത സഹോദരന്മാർ പറഞ്ഞു.
റോക്ക് ക്ലൈംബിംഗ്, റാപ്പെല്ലിംഗ്, റിവർ-ക്രോസിംഗ്, ഐസ്-ക്രാഫ്റ്റ്, ഉയർന്ന പ്രദേശങ്ങളിലെ അതിജീവനം എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ താൻ പഠിച്ചുവെന്ന് പങ്കി പറഞ്ഞു. ഹിമാലയ സാനുക്കളിൽ നിന്നും ഒഴുകി പായുന്ന തീർത്ഥൻ നദിക്കരയിലെ സൺ ഷൈൻ കോട്ടേജ്സ് ഹിമാലയൻ സഞ്ചാരികളുടെ ഹരിത പറുദീസയാക്കി മാറ്റാനാണ് ഞങ്ങൾ പരിശ്രമിക്കുന്നതെന്ന് അങ്കിത് സൂതും പങ്കി സൂതും നിലപാട് വ്യക്തമാക്കി…

തീർത്ഥൻ നദിയിലെ വൻ അണക്കെട്ടുകൾക്ക് ഗ്രാമീണരുടെ ജനകീയ പ്രതിരോധത്താൽ ഒടുവിൽ 20 17 ൽ ഹൈക്കോടതി തടഞ്ഞിരുന്നു. ഗ്രാമീണ വിനോദസഞ്ചാരം ഈ നദീക്കരയിൽ ചുവട് വെച്ചതോടെ ഹിമാലയൻ വളണ്ടിയർ ടൂറിസത്തിന്റെ അമരക്കാരനായ അൻകി സൂത് അഡ്വൈഞ്ചർടൂർ 1996 ൽ തുടങ്ങി 2016 ൽ സൺ ഷൈൻ കോട്ടേജ് ഞങ്ങൾ ആരംഭിച്ചത്, സാമൂഹിക പ്രതിബദ്ധതയാൽ തീർത്തതാണീ സൺഷൈൻ ഹിമാലയൻ കോട്ടേജുകൾ. കമ്യൂണിറ്റി വിനോദ സഞ്ചാരത്തിൽ ഗ്രാമീണരെ പങ്കാളികളാക്കി ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തീർത്ഥൻ വാലിയെ ചേർത്ത് പിടിച്ചും പരിരക്ഷിച്ചുമാണീ പ്രവർത്തനങ്ങൾ നടത്തുന്നത്.
കേരള സർക്കാരിന്റെ ഉത്തരവാദിത്ത വിനോദ സഞ്ചാര പ്രവർത്തനങ്ങളോട് ചേർന്നും ഞങ്ങൾ പ്രവർത്തിച്ചു. ഇവിടെ വരുന്ന സഞ്ചാരികൾ കൂടി പങ്കാളികളാക്കിയും ഗ്രാമീണരെ കൂടി അതിജീവന ശ്രമത്തിൽ ചേർത്ത് നിർത്തികമാണ് ഞങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് ഈ ഹരിത ചുവടിന്റെ അമരക്കാൻ അൻകി സൂത് പറഞ്ഞു. ചെറുപ്പം മുതൽ സാമൂഹ്യ ഉത്തരവാദിത്തവും ഹരിത മനസ്സുമായാണ് ഞാൻ വളർന്നത്, ഈ പശ്ചാത്തലം എന്നെ ഞാനാക്കിയതിൽ ഹരിത മനസ്സാക്കിയതിൽ നിസ്തുലമായ പങ്കാണുള്ളതെന്ന് പങ്കി…
ഇവിടെ വരുന്ന സഞ്ചാരികൾ ഇവിടെ നടക്കുന്ന ആവാസ ജൈവ ചക്ര സംരംക്ഷണ പ്രവർത്തനങ്ങളിലും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിലും തൈ നടൽ പ്രവർത്തനങ്ങളിലും കൂടി പങ്കാളികയായി തുടർന്നും ഞങ്ങളുമായി ചേർന്നു നിൽക്കുന്ന വരുമാണെന്ന് സൺ ഷൈൻ, ഹിമാലയൻ വളണ്ടിയർ സജീവ പ്രവർത്തകൻ ആദിത്യ സൂദ് പറഞ്ഞു. തീർത്ഥൻ നദിയിലെ ഉരുളൻ കല്ലുകളിലെ മർമ്മരങ്ങളും ഹിമാലയൻ പ്രകൃതിയുടെ പറുദീസയായ ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിന്റെ താഴ്വാരത്താണ് സൺ ബേഡ് മറ്റൊരു നദിയായി ശാന്തമായി പ്രകൃതിയോട് ചേർന്ന് പ്രവഹിക്കുന്നത് കാണുമ്പോൾ ഇവ ഈ പരിശുദ്ധിയോടെ നില നിർത്താൻ ഉള്ള വലിയ പാഠങ്ങളാണ് സമീപ കാല പ്രശ്നങ്ങൾ, അതേ ഹിമാലയത്തിലെ മേഘവിസ്പോടനങ്ങളും ഉരുൾ ദുരന്തവും സൂചിപ്പിക്കുന്നതെന്ന് ഹിമാലയൻ താഴ് വരയിലെ ഈ ഹരിത സഹോദരൻമാർ പറഞ്ഞു.
സാഹസികതയും യാത്രാ പ്രണയവും പ്രകൃതിയോടുള്ള തീരാത്ത ആദരം എന്നെ ഹിമാലയത്തിലെ തീർത്ഥൻ വാലിയിലെ പ്രവർത്തനങ്ങൾക്ക് നിദാനമായിയെന്ന് അങ്കി സൂത്. സൺ ഷൈൻ കോട്ടേജുകളായതിന് ശേഷം,കാപ്റ്റനും ഭൂമിശാസ്ത്ര അധ്യാപകനുമായ കൈലാശ് നാദ് സാദുവിന്റെ സഹകരണത്തോടെ വിദേശ സഞ്ചാരികൾക്ക് ഉത്തരവാദിത്ത-സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് ലഡാക്കിലും സ്പിറ്റി താഴ്‌വരയിലും, കിനോറിലും ഞങ്ങൾ നേതൃത്വമേകി.
ഉത്തരവാദിത്ത വിനോദ സഞ്ചാരത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം എനിക്ക് ഇക്കാര്യങ്ങളിൽ ദാർശനീക പ്രകാശം കൂടി ഉണ്ടായതായി അങ്കിത്. പരിസ്ഥിതിയെ സംരംക്ഷിച്ച ഉത്തരവാദിത്ത വിനോദ സഞ്ചാര പ്രവർത്തനങ്ങളിൽ ഞങ്ങൾ ഭാഗഭാക്കാകുന്നത് ഹിമാലയൻ താഴ്‌വാരങ്ങളുടെ സുസ്ഥിരമായ നില നില്പും സുസ്ഥിരതയും ഉറപ്പാക്കാനാണെന്ന് ഹരിത മുദ്രകൾ ചേർത്ത് പ്രവർത്തിക്കുന്ന സഹോദരന്മാർ അങ്കി സൂതും പങ്കി സൂതും അടി വരയിട്ടു. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിന്റെ (GHNP) സംരംക്ഷണ പ്രവർത്തനങ്ങളിൽ ഞങ്ങൾ ചേർന്ന് നിന്ന് പ്രവർത്തിക്കാനായതിൽ ഞങ്ങൾക്ക് ആഹ്ലാദമുണ്ട്.

ഈ പ്രവിശ്യ ബഫർ സോണാ കുന്ന ഘട്ടത്തിൽ പ്രദേശവാസികൾക്ക് ആവാസ വ്യവസ്ഥ പരിപാലനത്തിലും പരിസ്ഥിതി സൗഹാർദ്ദ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിച്ചു. കുട്ടികൾക്കിടയിലും സ്ത്രീകൾക്കിടയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് അവാർഡ് ഞങ്ങൾക്കും ഗ്രാമീണർക്കും ഉള്ള ഹരിതാദരവായി. പ്രാദേശീക ജനതയുടെ ഉള്ളു നോവുകളും മർമ്മരങ്ങളും അറിഞ്ഞ് അവർക്കൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ച് ഹിമാലയത്തിന്റെ ജൈവ ആവാസ വ്യവസ്ഥ പരിപാലനത്തോടൊപ്പം ഹിമാലയത്തിന്റെ സംസ്കാരിക പൈതൃകം ഞാൻ മനസ്സിലാക്കി, പ്രവർത്തിച്ചതിനാൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ സർഗ്ഗ പ്രകാശനമേകിയെന്ന് പങ്കി സൂത് വ്യക്തമാക്കി.
ഹിമാലയൻ വളണ്ടിയർ ടൂറിസത്തിന്റെ (HVT) സഹ സ്ഥാപകനായി ഹിമാലയൻ പ്രവിശ്യയിൽ കൂടുതൽ പ്രവർത്തിക്കാനായതിൽ ഏറെ അഭിമാനമെന്ന് പങ്കി സൂത്. ഇൻസ്റ്റർ ഗ്രാം ലിങ്കിലൂടെ നിങ്ങൾക്ക് ഈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കാം.
ഇൻസ്റ്റർ ഗ്രാമിൽ ഫോളോ ചെയ്യാം : sunshinehimalyancottages | www.sunshine.adventure.com







No Comments yet!