1780-ല്‍, ഇന്ത്യയിലെ പ്രഥമ ദിനപത്രമായ ബംഗാള്‍ ഗസറ്റ് കൊല്‍ക്കത്തയിലെ സെറാമ്പൂരില്‍നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ദിനത്തെ അനുസ്മരിച്ചാണ് ഈ ദിവസം ഇന്ത്യന്‍ പത്രദിനമായി ആചരിച്ചുവരുന്നത്. കല്‍ക്കട്ടാ ജനറല്‍ അഡൈ്വസര്‍ എന്നും ഇതിനു പേരുണ്ട്. നാലു പേജുള്ള പത്രത്തിന്റെ വലിപ്പം 12”x8′ ആയിരുന്നു. അയര്‍ലന്റുകാരനായ ജയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു ഇതു സ്ഥാപിച്ചത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഴിമതികളെ കുറിച്ചും അതുമൂലം ഇന്ത്യന്‍ ജനത അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെ കുറിച്ചുമുള്ള യഥാര്‍ത്ഥ വിവരണമായിരുന്നു പത്രത്തിന്റെ ഉള്ളടക്കം. ഇതുമൂലം അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് വാറെന്‍ ഹേസ്റ്റിങ്‌സിന്റെ അപ്രീതിക്കു പാത്രമായ ഹിക്കി പിന്നീട് ജയിലിലടയ്ക്കപ്പെട്ടു.
ഹേസ്റ്റിങ്‌സിന്റെ പത്‌നിയായ ലേഡി ഹേസ്റ്റിങ്‌സിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ച് നിരന്തരം ലേഖനങ്ങള്‍ എഴുതി. ജയിലില്‍വച്ചും ഇതേ രീതിയില്‍ അദ്ദേഹം തന്റെ പത്രത്തിനായി എഴുതി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്സിന്റെ ടൈപ്പുകള്‍ പിടിച്ചെടുത്തതോടെയാണ് എഴുത്തുനിര്‍ത്തിയത്.
1782 മാര്‍ച്ച് 23നു ബംഗാള്‍ ഗസറ്റ് പ്രസിദ്ധീകരണം നിര്‍ത്തി. ഈ പത്രമാണ് ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സ്വന്തം പത്രം തുടങ്ങുന്നതിനുള്ള പ്രചോദനമായത്.
Courtesy : newsgil.in




No Comments yet!