Skip to main content

മറ

ഇടയ്‌ക്കെപ്പോഴോ
നീ പോയ വഴികളിലേയ്ക്ക് ഞാനും
തിരിഞ്ഞു നോക്കിയിരുന്നു…

ഒളിച്ചു വച്ച നോട്ടങ്ങളില്‍…
നിന്നെ തൊടാതെ പോയ ചിരികളില്‍…

അടര്‍ന്നു വീണ
കുന്നോളം ഓര്‍മകള്‍…
എന്റെ കൈവിരലുകളെ
അമര്‍ത്തിപ്പിടിച്ചിരുന്നു…

പറയാതെ പറഞ്ഞ വാക്കിന്റെ മറയാൽ…
മുഖമൊളിച്ച്…

തീര്‍ത്തും
അപരിചിതരായി
നമ്മള്‍ ഇപ്പോഴുമിങ്ങനെ…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “മറ”

Your Email address will not be published.