Skip to main content

കവിതാവായനയുടെ പൊരുളഴക്

കവിതാവായനകളുടെ പുസ്തകംപൊരുളഴക് പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട്ടെ ഇന്‍സൈറ്റ് പബ്ലിക്കയാണ് പ്രസാധകര്‍. സമീപകാലത്തു വന്ന ഒറ്റയൊറ്റ കവിതകളുടെ വായനാനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഒന്നിലേറെത്തവണ വായിക്കാന്‍ നിര്‍ബന്ധിച്ച സമകാല കവിതകള്‍ മുന്‍നിര്‍ത്തിയുള്ള കുറിപ്പുകള്‍ എന്നും പറയാം. എങ്ങനെ വായിക്കുന്നു കവിതകള്‍ എന്നതിനപ്പുറം എഴുത്തില്‍ നിരൂപകഭാരങ്ങളൊന്നും ഏശിയിട്ടില്ല.
സച്ചിദാനന്ദന്‍, കെ ജി എസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കല്‍പ്പറ്റ നാരായണന്‍, കെ രാജഗോപാല്‍, അമ്മു ദീപ, പി പി രാമചന്ദ്രന്‍, ലോപാമുദ്ര, പി എന്‍ ഗോപീകൃഷ്ണന്‍, ഷീജ വക്കം, ദുര്‍ഗ്ഗ പ്രസാദ്, പി എം ഗോവിന്ദനുണ്ണി എന്നിവരുടെ ഒന്നിലേറെ കവിതകളും മാധവന്‍ പുറച്ചേരി, വീരാന്‍കുട്ടി, മനോജ് കുറൂര്‍, വി എം ഗിരിജ, അന്‍വര്‍ അലി, അനിത തമ്പി, എസ് ജോസഫ്, എല്‍ തോമസ് കുട്ടി, എം ആര്‍ രേണുകുമാര്‍, കെ ആര്‍ ടോണി, സച്ചിദാനന്ദന്‍ പുഴങ്കര, റഫീഖ് അഹമ്മദ്, പി എ നാസിമുദ്ദീന്‍, ഡി യേശുദാസ്, മോഹനകൃഷ്ണന്‍ കാലടി, നിഷ നാരായണന്‍, എം എസ് ബനേഷ്, കമറുദ്ദീന്‍ ആമയം, സെബാസ്റ്റ്യന്‍, സുകുമാരന്‍ ചാലിഗദ്ധ, കണിമോള്‍, എസ് കലേഷ്, ടി പി വിനോദ്, രാജു വള്ളിക്കുന്നം, സെറീന, സിദ്ദിഹ, ശ്രീകുമാര്‍ മുഖത്തല, ജെനി ആന്‍ഡ്രൂസ്, ചായം ധര്‍മ്മരാജന്‍, അനിത വിശ്വം, സുബീഷ് തെക്കൂട്ട്, ഷീബ രജികുമാര്‍, ഇന്ദിരാ അശോക്, ശിവദാസ് പുറമേരി, ഒ പി സുരേഷ്, എന്‍ ബി സുരേഷ്, ഇന്ദുലേഖ കെ എന്നിവരുടെ ഓരോ കവിതയും വായിച്ചവിധം ഇതിലുണ്ട്.

May be an image of book and text that says 'முகமம்க నోటుతెలంగా ్నీళోణతెిలగా ( ស្ីុ ్నకడతెలంగా 信の8 C (ဆ പൊരുളഴക് പൊരുളഴക് കവിതാവായനകളുടെ ളൂട പുസ്തകം ആസാദ് ആസാദ് ആസാദ് ആസാദ് 00 00 ആസാദ്‌ ആ ആസാദ്'

പി പി രാമചന്ദ്രന്‍, ലോപാമുദ്ര, ശ്യാം സുധാകര്‍, പ്രസീത കെ, ആലങ്കോട് ലീലാകൃഷ്ണന്‍, സെബാസ്റ്റ്യന്‍, പി എം ഗോവിന്ദനുണ്ണി, രാജന്‍ സി എച്ച്, ആര്യാ ഗോപി, കെ ഗോപിനാഥന്‍, സമുദ്ര നീലിമ, സ്മിത സൈലേഷ്, കെ കെ ചന്ദ്രന്‍, ജി ഹരികൃഷ്ണന്‍, ഉഷ പുനത്തില്‍, ലിഖിത ദാസ്, സാഹിറ കുറ്റിപ്പുറം എന്നിവരുടെ പുതിയ കാവ്യസമാഹാരങ്ങളുടെ അവലോകനമോ വായനയോ ആണ് അവസാന ഭാഗമായ പുസ്തകശാലയിലുള്ളത്.

കവികളെ മുന്‍നിര്‍ത്തി കവിതയിലേക്ക് കടക്കുകയായിരുന്നില്ല. വായിക്കുമ്പോള്‍ എഴുതണമെന്ന് തോന്നിയത് പകര്‍ത്തി എന്നുമാത്രം. വളരെ പ്രിയപ്പെട്ട ഏറെ കവികളുടെ നിര പുറത്തുണ്ട്. അവരെ വിട്ടുകളഞ്ഞതല്ലെന്നു മാത്രം പറയട്ടെ.

പ്രിയ സുഹൃത്തുക്കള്‍ പൊരുളഴക് വാങ്ങുകയും വായിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നാണ് താല്‍പ്പര്യം. ഇന്‍സൈറ്റ് പബ്ലിക്കയില്‍ പുസ്തകം ലഭ്യമാണ്.

***


പൊരുളഴക്
കവിതാവായനകളുടെ പുസ്തകം
രചന : ആസാദ്
പ്രസാധനം : ഇന്‍സൈറ്റ് പബ്ലിക്ക
വില : 370/-

***

 

No Comments yet!

Your Email address will not be published.