Skip to main content

അടിയന്തരാവസ്ഥയുടെ ഓർമ്മയിൽ

വാൾട്ടർ സാലെസ് സംവിധാനം ചെയ്ത I’m Still Here ( ഞാൻ ഇപ്പോഴും ഇവിടെയുണ്ട്) എന്ന ബ്രസീലിയൻ സിനിമ 2024 സെപ്തംബറിൽ 81) മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് ആമസോൺ പ്രൈമിൽ ആ സിനിമ ഞാൻ കണ്ടു.

I'm Still Here OTT Release: Where to Watch Oscar-Nominated Brazilian Drama  | Entertainment News

1964 ൽ ബ്രസീലിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ച് പട്ടാളം ഭരണത്തിലേറുന്നു. പട്ടാള അട്ടിമറിക്ക് മുമ്പ് ബ്രസിലിലെ ജനപ്രാതിനിധ്യ സഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്ന റൂബെൻസ് പൈവയുടെയും കുടുംബത്തിൻ്റെയും കഥയാണ് ഈ സിനിമയുടെ പശ്ചാത്തലം. 1971 ജനുവരിയിൽ റൂബൻ പൈവയെ തേടി പട്ടാളം വീട്ടിലെത്തി. അവർ അയാളെ കൊണ്ടുപോയി. റൂബൻ പൈവ പിന്നീട് ഒരിക്കലും പുറംലോകം കണ്ടില്ല. പിറ്റേന്ന് മുതൽ റൂബെൻ്റെ ജീവിത പങ്കാളി യുനെസ് പൈവ റൂബെനെ തേടിയിറങ്ങുന്നു. അവരെയും പട്ടാളം തടവിലാക്കി രഹസ്യ കേന്ദ്രത്തിൽ പന്ത്രണ്ട് ദിവസത്തോളം ചോദ്യം ചെയ്യലിനു വിധേയമാക്കുന്നു. കൗമാരക്കാരിയായ അവരുടെ മകൾ എലിയാനയെയും പട്ടാളം കസ്റ്റഡിയിലെടുക്കുന്നുണ്ട്. പന്ത്രണ്ടു ദിവസത്തെ കസ്റ്റഡിയിൽ നിന്നു പുറത്തുവന്നേ ശേഷം യൂനെസ് പട്ടാളം തട്ടിക്കൊണ്ടു പോയ തൻ്റെ ഭർത്താവിനെ കണ്ടെത്താനായി നടത്തുന്ന വിഫലമായ അന്വേഷണങ്ങൾ എവിടെയുമെത്തുന്നില്ല. അങ്ങനെ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ഭരണകൂടം പറയുന്നു. അയാൾ രാജ്യം വിട്ടുപോയതായിരിക്കാം. അയാൾ കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനങ്ങൾക്കിരയായി മരിച്ചു പോയെന്ന് കൂടെയുണ്ടായിരുന്ന ചിലർ യുനെസിന് സൂചനകൾ നൽകുന്നു. ആ വീട്ടിൽ ഒരിക്കലും റൂബെൻ്റെ മരണം ഉച്ചരിക്കപ്പെടുന്നില്ല. അച്ഛൻ എന്നെങ്കിലും വരും എന്ന പ്രതീക്ഷയിൽ കഴിയുന്ന തൻ്റെ മക്കളെ ഈ വിവരങ്ങളൊന്നും അറിയിക്കാതെ ആ അമ്മ നിസ്സംഗതയുടെ ഒരാവരണം മുഖത്തണിയുന്നു. പിന്നെ റയോ ഡി ജാനിറോയിലുള്ള തങ്ങളുടെ വീടു വിറ്റ് സാവോേ പോളയിലെ തൻ്റെ ജന്മസ്ഥലത്തേക്ക് മക്കളെയും കൂട്ടി അവർ പോകുന്നു.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം 1996 ൽ റൂബെൻ പൈവയുടെ മരണ സർട്ടിഫിക്കറ്റ് കുടുംബത്തിന് അനുവദിച്ചു കിട്ടുന്നു. അപ്പോഴേക്കും പട്ടാളഭരണം അവസാനിച്ചിരുന്നു. ധാരാളം മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ആ മരണ സർട്ടിഫിക്കറ്റ് കൈമാറുന്നത്. ആ മരണ സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ ആ കുടുംബം ചിരിക്കുന്നു.

When did you bury our father, എന്നാണ് നീ നമ്മുടെ അച്ഛനെ അടക്കം ചെയ്തത്? എന്ന് ഏറ്റവും ഇളയ സഹോദരി ബാബിയുവിനോട് മറ്റൊരു സഹോദരി ചോദിക്കുന്നുണ്ട്. റയോ യിലുള്ള നമ്മുടെ വീട് വിട്ടിറങ്ങുമ്പോൾ, അവൾ പറഞ്ഞു. അച്ഛൻ എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിൽ അമ്മ ഒരിക്കലും ആ വീട് വിട്ടിറങ്ങുകയില്ല എന്ന് എനിക്കുറപ്പായിരുന്നു. നീ എന്നാണ് അച്ഛനെ അടക്കം ചെയ്തത്, അവൾ തിരിച്ചു ചോദിച്ചു. അമ്മ അച്ഛൻ്റെ വസ്ത്രങ്ങൾ ഓരോരുത്തർക്കായി കൊടുത്തു കൊണ്ടിരുന്നപ്പോൾ, അത് അണിയേണ്ടയാൾ ഇനി ഒരിക്കലും വരില്ല എന്ന് എനിക്ക് മനസ്സിലായി.

1971 നു ശേഷം 43 വർഷങ്ങൾ കഴിഞ്ഞ്, 2014 ൽ ബ്രസീലിലെ നാഷണൽ ട്രൂത്ത് കമ്മീഷൻ റൂബെൻ പൈവയെ പട്ടാളം കൊന്നതാണെന്ന് സമ്മതിച്ചു. ആ കുടുംബത്തോട് മാപ്പു ചോദിച്ചു. യുനെസ് പൈവ ആ കാലത്ത് അൽഷിമർ രോഗിയായി മാറിക്കഴിഞ്ഞിരുന്നു. ആ കുറ്റസമ്മതവും മാപ്പും അവർ മനസ്സിലാക്കിയോ എന്നറിയില്ല. പക്ഷേ തൻ്റെ ജീവിത പങ്കാളിയെ നഷ്ടപ്പെട്ട്, അഞ്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ടായിരുന്ന കാലത്തും തൻ്റെ നാൽപത്തിയെട്ടാം വയസ്സിൽ അവർ നിയമപഠനം നടത്തി. പിന്നീട് തൻ്റെ ജീവിതകാലം മുഴുവൻ ബ്രസീലിലെ ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടി, 2018 ൽ തൻ്റെ എൺപത്തിയൊമ്പതാം വയസ്സിൽ മരിക്കും വരെ. You’re Still Here – നീ ഇപ്പോഴും ഇവിടെയുണ്ട്.

NIT-Calicut takes down video on Rajan, rekindles memories of Emergency

ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ രാജനെ കുറിച്ചോർത്തു. അമ്പതു വർഷങ്ങളായി. ആ മരണ സർട്ടിഫിക്കറ്റ് അനുവദിച്ചോ? ഭരണകൂടങ്ങൾ പൗരന്മാരുടെ ജീവൻ എടുക്കുമ്പോളും അവരുടെ മരണമെങ്കിലും തിരിച്ചു കൊടുക്കാറുണ്ട്. കേരളത്തിലെ അടിയന്തിരാവസ്ഥ ഭരണകൂടം അവൻ്റെ ജീവൻ മാത്രമല്ല, മരണവും ഭക്ഷിച്ചു കളഞ്ഞു. അവരുടെ അനുയായികളായ വലിയ നേതാക്കൾ ഇപ്പോഴും തെരുവുകളിൽ ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്നുണ്ട്. ഒരാൾക്കെങ്കിലും ആ കുടുംബത്തോട് മാപ്പ് പറയണം എന്നു തോന്നിയോ? ഞങ്ങളാണ് അവൻ്റ ജഡം പോലും അപഹരിച്ചതെന്ന് ഏറ്റുപറയാൻ?

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.