“സാർ, മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നംകണ്ടിട്ടാണ് ഞാൻ അങ്ങോട്ടു കുടിയേറിയത്. പക്ഷേ, സംഭവിച്ചതോ!”
“അയ്യോ, എന്നിട്ട്, ജോലിയൊന്നും ശരിയായില്ലേ?”
“ജോലിയും, മെച്ചപ്പെട്ട വരുമാനവും എല്ലാം ലഭിച്ചു. പക്ഷേ…”
“പിന്നെന്താണ് പ്രശ്‌നം?”
“ചെന്നിറങ്ങിയ ആദ്യദിവസം മുതൽ ഇന്നുവരെ മെച്ചപ്പെട്ടൊരു ജീവിതം ലഭിച്ചതായി സ്വപ്നം കാണാൻ കഴിഞ്ഞിട്ടില്ലെന്നേ. കഷ്‌ടം, പ്രതീക്ഷകളെല്ലാം പാളിപ്പോയി! രാത്രികൾ എനിക്ക് തീരാദുരിതത്തിൻ്റേതാണ്. അർദ്ധഗോളം മാറിയാലും, അർദ്ധജീവിതം നരകംതന്നെ! ഞാൻ അവിടം വിടുകയാണ്.”
“അയ്യോ, അതെന്തിന്?”
“മെച്ചപ്പെട്ട ജീവിതത്തേക്കുറിച്ചുള്ള സ്വപ്നങ്ങളല്ലേ സാർ, മനുഷ്യന് പ്രധാനം?”







No Comments yet!