Skip to main content

പുനര്‍വിചിന്തനമാവശ്യമുള്ള സ്ത്രീശരീരാഖ്യാനങ്ങള്‍

ആദിമ നവോത്ഥാന ചിത്രകാരൻമാർ എന്ന് പറയാവുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ജിയോവനി സിമാബു, ജിയോട്ടോ
തുടങ്ങിയവരുടെ അടുത്ത് ചിത്രകല അഭ്യസിക്കാൻ എത്തിച്ചേർന്നിരുന്ന നിരവധി കലാകാരന്മാരുണ്ടായിരുന്നുവെങ്കിലും അവരാരും മുഖ്യധാരയിലെത്താതെ മേല്പറഞ്ഞ അതികായരുടെ ചിത്രങ്ങൾക്ക് വേണ്ടി ഗംഭീരമായി രേഖാചിത്രങ്ങൾ വരച്ചവരും വസ്ത്രങ്ങൾക്കും പ്രകൃതിക്കും നിറങ്ങൾ പകർന്നവരും,
ബ്രഷുകളും നിറങ്ങളും ക്യാൻവാസുകളും നിർമ്മിക്കുന്നവരുമായിരുന്നു.

Michelangelo: David, Pieta & Facts | HistoryExtra
Michelangelo

പിന്നീടും അത്തരത്തിലുള്ള അപ്രന്റീസുകൾ എന്ന് നമ്മൾ വിളിക്കുന്ന മികച്ച ചിത്രകലാവിദ്യാർത്ഥികളെതന്നെ യായിരുന്നു റാഫെൽ, ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങി പലരും അതാതുകാലങ്ങളിൽ അവരവരുടെ ചിത്രങ്ങളിൽ മുഖവും ശരീരവുമൊഴിച്ചുള്ള മറ്റു ഭാഗങ്ങൾ ചിത്രീകരിക്കാനും മറ്റും ഉപയോഗിച്ചിരുന്നത്..!
മോഡലുകളല്ലാതെ അപ്രന്റീസുകളായി ചിത്രകാരന്മാരുടെയടുത്ത് സ്ത്രീകൾ എത്തിയിരുന്നത് ആക്കാലത്ത് സുപരിചിതമല്ലാതിരുന്നതിനാൽ കഠിന സാഹചര്യങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത ധനികകുടുംബാം ഗങ്ങളും ഉന്നതകുലജാതരും ആയ സ്ത്രീകൾക്കോ അല്ലെങ്കിൽ പോർട്രൈറ്റ് കമ്മീഷൻ ജോലികൾ ചെയ്തിരുന്ന അന്നത്തെ പ്രശസ്ത ചിത്രകാരന്മാരുടെ പുത്രിമാർക്കോ മാത്രം പ്രവേശിക്കാവുന്ന ഒരു മേഖലയായിരുന്നു ചിത്രകല., അതുകൊണ്ടുതന്നെ ജീവിതത്തെ അതി ലളിതവൽക്കരിച്ച ധനിക പെൺ ചിന്തകളിലൂന്നിയുള്ള നിലപാടുകളിൽ സമകാലീനരായ ആൺ സങ്കൽപ്പങ്ങളോട് സമരസപ്പെട്ടുള്ള ആഖ്യാനങ്ങളായിരുന്നു കൂടുതലും.

Smarthistory – Raphael, an introduction
Raphael

അതായത്, വ്യവസ്ഥാപിത സങ്കൽപ്പങ്ങളിലെ ആകാര വടിവുകളില്ലാത്തതും മാനസിക ശാരീരിക ധ്വംസനങ്ങൾ ധാരാളമേറ്റിരുന്നതുമായ സ്ത്രീകൾ അവരുടെ ആഖ്യാനപരിധിയിൽ ഒരിക്കലും ഇടം കണ്ടെത്തിയിരുന്നില്ല.
ചിത്രകാരികൾ സ്വയം ഉടുപ്പുകളിൽ പൊതിഞ്ഞുവെച്ച, വരേണ്യ വർഗ്ഗത്തിന്റെ പ്രഖ്യാപിക്കപ്പെട്ട അഭിലഷണീയ അവയവ സൗന്ദര്യങ്ങൾ അതേപടി സ്വയം പരിലാളനയോടെ ക്യാൻവാസുകളിലേക്ക് ആവിഷ്ക്കരിച്ചതിലൂടെ നവോത്ഥാന കാലത്തെ സമകാലിക പുരുഷന്റെ സ്ത്രീ ഘടനാ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചിത്രകാരികളായി അവർ ചരിത്രങ്ങളിൽ ആൺനിലപാടുകളോട് ചേർന്ന് നിന്നു. പിന്നീട് ഇമ്പ്രെഷണിസ്റ്റ് കാലഘട്ടങ്ങളിൽ മെരി കസ്സാട്ടെ, ബെർതെ മോറിസോട്ട്, ഇവ ഗോൺസൽവസ് എന്നിവരടങ്ങിയ അധിക പെൺചിത്രപ്രതലങ്ങളും പിൻതുടർന്നുവന്ന സ്ത്രീ ശരീരാഖ്യാനങ്ങൾക്ക് പ്രയോഗരീതികളിലെ വെത്യാസം മാത്രമേ നമുക്ക് കാണാനാവുകയുള്ളൂ.

Leonardo da Vinci - Dấu ấn của một nhà động vật học
Leonardo da Vinci

ഇവരെല്ലാവരും ചേർന്ന് നമുക്കുമുന്നിലെത്തിച്ച സ്ത്രീയുടെ പ്രതിലോമകരമായ ഈ സൗന്ദര്യ സങ്കൽപ്പത്തെ അംഗീകരിക്കാത്ത ഒരു കലാ തലമുറ പോസ്റ്റ്‌ ഇമ്പ്രഷനിസം മുതൽ ഉണ്ടായിവന്നത് നമുക്കേറെ ഊർജ്ജമുണ്ടാക്കുന്നതാണ്. നവോത്ഥാനകാലഘട്ടത്തിലെ ചിത്രണരീതികളുടെ കൈവഴക്കങ്ങളും മാസ്മരികതയും ഉൾക്കൊണ്ടുവെങ്കിലും ആധുനിക പെൺ സൗന്ദര്യത്തിന്റെ ശരീരരാഷ്ട്രീയം തിരിച്ചറിഞ്ഞുള്ള പ്രയോഗങ്ങളിലൂടെ അരികുവൽക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തിലേക്ക് ഇറങ്ങിചെല്ലാൻ നിർബന്ധിതമായവരാണ് ഉത്തരാധുനിക കലാപ്രവർത്തകർ.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.