Skip to main content

ഞങ്ങൾ വയനാട്ടുകാർ

Places to visit in Wayanad for 3 days - Petrichor

ഞങ്ങൾ വയനാട്ടുകാർ
മണ്ണിന്റെ മക്കളാണ്
മരണം വാതിൽക്കലെത്തി പേ പുലമ്പുന്നു
കടുവയും കരടിയും കാട്ടാനയും പതുങ്ങി നിൽപ്പാണ് കാലനായി
കാട്ടുപോത്തും മലമ്പാമ്പും കാട്ടുപന്നിയും സമരത്തിലാണ്
ഇന്നലെ എലിയും വാവലും കാകനും
ഓർക്കാപ്പുറത്ത് നേടിയ
സ്‌ഥാനക്കയറ്റത്തിൽ
കാട്ടിലാകെ ജയഭേരി മുഴങ്ങുന്നു
പൂർവികർ പുണ്ണ്യമായി നീട്ടിയ ഒരു പിടി മണ്ണിൽ
കണ്ണീരുപ്പ് ചേർത്ത് വിത്ത് പാകി നാടിന്റെ വിശപ്പാറ്റിയവന്
അവന്റെ പെണ്ണിന് മണ്ണിന്, മക്കൾക്ക്‌, അവരുടെ കനൽജീവിതത്തിനു
പരിതോഷികം
പാലായനത്തിനായുള്ള പെരുമ്പറ
കൂട്ടരേ, മലമുകളിലെ കരിമ്പാറകളെ
തച്ചുടച്ചു മണ്ണിനെ വരിച്ച മകന്റെ

അന്ത്യകൂദാശക്ക്
ഇനിയും ഇരുമ്പഴിക്കുള്ളിലുറങ്ങിയ,
ഇരതേടാനാറിയാത്ത കടുവകൾ കൂട്ടമായെത്തും

കരുതണം
ഇന്നലെ മരിച്ചവന്റെ പെണ്ണിന്റെ കണ്ണീരിൽ മുങ്ങി
അവളുടെ പൊട്ടിയതാലിയിലുഞ്ഞ ചോരമണം മാറും മുൻപേ
നമ്മുടെ മണ്ണിനായി
പ്രാണനായി, ജന്മന്തരവേരുകൾക്കായി
നമ്മൾ തെരുവിൽ ജയിക്കുന്നു

മുപ്പതു വെള്ളിക്കാശിനിനിയും
നാട് വിൽക്കാൻ നമ്മെ വിൽക്കാൻ കോപ്പ് കൂട്ടും
യൂദാസ് ഉറക്കം നടിക്കുന്നു

കരുതണം കാവലാവണം.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ഞങ്ങൾ വയനാട്ടുകാർ”

Your Email address will not be published.