നിലാവുള്ള രാത്രിയിൽ
മണൽ പരപ്പിൽ
കടൽ കണ്ടുറങ്ങി
പാതി രാത്രി ഉണർന്ന് തെരുവിലൂടെ
ഒരു മൂളിപ്പാട്ടും പാടി
അലസമായി നടന്ന്
തട്ടുകടയിലെ ചായ കുടിച്ച്
പൊടുന്നനെ പെയ്യുന്ന
മഴയിൽ കുട എടുക്കാതെ
നനഞ്ഞു കുതിർന്നു
വഴിയേറെ നടന്ന്
വീട്ടിൽ തിരിച്ചെത്താൻ
എന്തൊരു മോഹം.
***







No Comments yet!